| Saturday, 5th November 2016, 11:35 am

ഭോപ്പാല്‍ ഏറ്റുമുട്ടല്‍ കൊലപാതകം; പോലീസ് ഭാഷ്യത്ത ചോദ്യം ചെയ്ത് 'സ്പൂണ്‍ സോങ്ങു'മായി യുവ സംഗീത സംവിധായകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്പൂണ്‍ , പ്‌ളേറ്റ് തുടങ്ങിയ മാരാകായുധങ്ങളുമായി തടവുകാര്‍ ആക്രമിച്ചുവെന്നതിനെയും ബെഡ് ഷീറ്റ് കൂട്ടി കെട്ടി 32 അടി മതില്‍ അനായാസം ചാടി എന്നതിനെയുമാണ് ഗാനത്തില്‍ പരിഹസിക്കുന്നത്


കോഴിക്കോട്: ഭോപ്പാല്‍ ജയില്‍ ചാട്ടത്തിലെ വ്യാജ  പോലീസ് ഭാഷ്യത്തെ ചോദ്യം ചെയ്ത് ” സ്പൂണ്‍ സോങ് ” എന്ന ഗാനവുമായി യുവസംഗീത സംവിധായകന്‍. നാസര്‍ മാലിക്ക് എന്ന സംഗീതസംവിധായകനാണ് ആക്ഷേപ ഹാസ്യ ഗാനവുമായി രംഗത്തെത്തിയത്.

സ്പൂണ്‍ എന്ന് തുടങ്ങുന്ന ഒരു മിനിറ്റ് 10 സെക്കന്റ് മാത്രമുള്ള പാട്ടിന്റെ രചനയും സംഗീതവും ആലാപനവും നാസര്‍ മാലിക് തന്നെ നിര്‍വ്വഹിച്ചിരിക്കുന്നത്.

സ്പൂണ്‍ , പ്‌ളേറ്റ് തുടങ്ങിയ മാരാകായുധങ്ങളുമായി തടവുകാര്‍ ആക്രമിച്ചുവെന്നതിനെയും ബെഡ് ഷീറ്റ് കൂട്ടി കെട്ടി 32 അടി മതില്‍ അനായാസം ചാടി എന്നതിനെയുമാണ് ഗാനത്തില്‍ പരിഹസിക്കുന്നത്

സ്പൂണ്‍ സ്പൂണ്‍ കോയേടെ എ.കെ 47

പ്ലെയ്റ്റ് പ്ലെയ്റ്റ് കോയേടെ ബുള്ളറ്റ് പ്രൂഫ്

ബെഡ് ഷീറ്റ് ബെഡ് ഷീറ്റ് കോയെടെ റോപ്പ്

കോയെടെ റോപ്പ് ബെഡ് ഷീറ്റ് ബെഡ് ഷീറ്റ്

സ്പൂണിനെ പടവാളാക്കിയവന്‍ ബ്രഷിനെ താക്കോലാക്കിയവന്‍

ബെഡ്ഷീറ്റ് വിരിച്ച് കയറാക്കി 32 അടി മതില്‍ ചാടി

എത്ര…32 അടി..

നമ്മള്‍ക്ക് എല്ലാം തിരിഞ്ഞിക്കിണ്….


Dont Miss രാത്രിയില്‍ മാത്രം പുറത്തിറങ്ങുന്ന കുറുക്കന്‍മാരാണ് ആര്‍.എസ്.എസ് പ്രചാരകര്‍; ഇവരെ ജനം പിടികൂടണമെന്നും പി. ജയരാജന്‍


എന്നിങ്ങനെയാണ് പാട്ടിലെ വരികള്‍. ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗാര്‍ഡിനെ കൊലപ്പെടുത്തി തടവ് ചാടിയ സിമി പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിച്ചതിനാലാണ് അവരെ വെടിവെക്കേണ്ടി വന്നതെന്നായിരുന്നു മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങിന്റെ വാദം.

സിമി പ്രവര്‍ത്തകരുടെ കയ്യില്‍ സ്പൂണും പ്ലെയ്റ്റും ഉണ്ടായിരുന്നെന്നും അവര്‍ അതുപയോഗിച്ച് പോലീസിനെ ആക്രമിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്തതെന്നും സാഹചര്യത്തിലാണ് പോലീസിന് അവരെ വെടിവെക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Dont Miss പിള്ളയുടെ വിവാദ പ്രസ്താവനക്ക് സര്‍ഗാത്മക മറുപടിയുമായി യുവസംഗീത സംവിധായകന്‍ നാസര്‍ മാലിക്


അതേസമയം സിമി തടവുകാരുടെ കയ്യില്‍ ആയുധമുണ്ടായിരുന്നെന്നും അതുകൊണ്ട് തന്നെ അവരുമായി ഏറ്റുമുട്ടല്‍ നടത്തേണ്ടി വന്നെന്നുമാണ് ഭോപ്പാല്‍ പോലീസ് ഓഫീസറായ യോഗേഷ് ചൗധരി പറയുന്നത്. അവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതിരുന്ന അവസരത്തിലാണ് വെടിവെച്ചതെന്നും ഇദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള പോലീസിന്റേയും മന്ത്രിമാരുടേയും വ്യാജവാദത്തെ പൊളിക്കുന്ന രീതിയിലുള്ളതാണ് സ്പൂണ്‍സോങ്.


നേരത്തെ പള്ളികളിലെ ബാങ്ക് വിളി നായയുടെ കുരപോലെയാണെന്നുള്ള ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ പ്രസ്താവനക്ക് സര്‍ഗാത്മകമായ മറുപടിയുമായി നാസര്‍ മാലിക് രംഗത്തെത്തിയിരുന്നു.

ഖരഹരപ്രിയ രാഗത്തില്‍ ബാങ്ക് ചിട്ടപ്പെടുത്തിയായിരുന്നു നാസര്‍മാലിക്ക് അന്ന് പിള്ളക്ക് മറുപടി കൊടുത്തത്.

We use cookies to give you the best possible experience. Learn more