തിരുവനന്തപുരം: കൊവിഡ് 19 ന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്.
ഹോം ക്വാറന്റൈനില്‍ കഴിയുന്ന ഒരാള്‍ കോര്‍പ്പറേഷനില്‍ വിളിച്ച് കിലോക്കണക്കിന് പാല്‍പ്പൊടിയും തേയിലയും ആവശ്യപ്പെട്ടതായാണ് മനോരമന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വീട്ടില്‍ ആളുകള്‍ കുറവാണെങ്കിലും അനാവശ്യമായി പലവ്യജ്ഞനം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ആവശ്യപ്പെടുന്നതായാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ പരാതി. പ്രത്യേക കമ്പനിയുടെ കറി പൗഡര്‍ മുതല്‍ കുഴിമന്തിവരെ ആവശ്യപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അവലോകന യോഗത്തില്‍ എച്ച്.ഐമാര്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ സാമ്പത്തികമായി പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്നവര്‍ക്ക് മാത്രം സൗജന്യമായി സാധനങ്ങള്‍ എത്തിക്കാനും അല്ലാത്തവരില്‍ നിന്നും സാധനത്തിന്റെ വില ഈടാക്കാനും ആരോഗ്യ വിഭാഗം ജീവനക്കാര്‍ക്ക് കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.