| Thursday, 20th July 2017, 10:48 pm

ആത്മഹത്യാപ്രേരണകുറ്റത്തിന് പിന്നാലെ കോവളം എം.എല്‍.എക്കെതിരെ പീഡനശ്രമത്തിനും കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വീട്ടമ്മയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കുറ്റത്തിന് പിന്നാലെ കോവളം എം.എല്‍.എ എം.വിന്‍സെന്റിനെതിരെ സ്ത്രീ പീഡനത്തിന് കേസ്. പരാതി നല്‍കിയ വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എം.എല്‍.എയ്ക്കെതിരെ പീഡനത്തിന് കേസെടുത്തിരിക്കുന്നത്.

വീട്ടമ്മയോട് എം.എല്‍.എ ഫോണില്‍ വിളിച്ച് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ആത്മഹത്യ പ്രേരണകുറ്റത്തിന് കേസെടുത്തത്. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ വീട്ടമ്മയുടെ മൊഴിക്ക് ശേഷം സ്ത്രീ പീഡനത്തിന് കേസെടുക്കുകയായിരുന്നു


look it മെഡിക്കല്‍ കോഴവിവാദം; ബി.ജെ.പി നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്


ഇതിനിടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ എംഎല്‍എ ശ്രമിക്കുന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്ന് പുറത്തുവന്നിരുന്നു. തന്റെ പേര് പുറത്തുവിട്ടാല്‍ ആത്മഹത്യ ചെയ്യുമെന്ന് എം വിന്‍സെന്റ് സംഭാഷണത്തില്‍ ഭീഷണി മുഴക്കുന്നുണ്ട്.
ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ സഹോദരനുമായുള്ള ഫോണ്‍സംഭാക്ഷണമാണ് പുറത്ത് വന്നത്.
കുടുംബപ്രശ്നമായി പ്രശ്നം ഒതുക്കി തീര്‍ക്കണമെന്നാവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്.

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു എം വിന്‍സന്റിന്റെ വാദം
രാഷ്ട്രീയ ലാഭം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണം തെളിയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നും എം.എല്‍.എ പറഞ്ഞു.

We use cookies to give you the best possible experience. Learn more