| Friday, 10th March 2023, 10:22 pm

ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്റെ ചിത്രത്തില്‍ ഞെട്ടിക്കാന്‍ അന്ന ബെന്‍; ഒപ്പം സൂരിയും; ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്റെ നിര്‍മാണത്തില്‍ അന്ന ബെന്‍, സൂരി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന കൊട്ടുകാളിയുടെ ടീസര്‍ പുറത്ത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് സൂരിയും അന്ന ബെന്നും ടീസറില്‍ എത്തിയിരിക്കുന്നത്. ടീസര്‍ പുറത്ത് വന്നപ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് വമ്പന്‍ പ്രതീക്ഷയാണ് ചിത്രത്തിന് മേല്‍ വന്നിരിക്കുന്നത്.

പി.എസ്. വിനോദ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി ശക്തിവേലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗണേഷ് ശിവയാണ് എഡിറ്റിങ്.

പ്രിന്‍സാണ് ഒടുവില്‍ പുറത്തിറങ്ങിയ ശിവകാര്‍ത്തികേയന്‍ ചിത്രം. വിദേശവനിതയോടുള്ള തമിഴ് യുവാവിന്റെ പ്രണയം പറഞ്ഞ ചിത്രം പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം ശിവകാര്‍ത്തികേയന്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ചിത്രമാണ് മാവീരന്‍. മഡോണി അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദിതി ആണ് നായികയാവുന്നത്.

അയലാന്‍ എന്ന ചിത്രവും ശിവകാര്‍ത്തികേയന്റേതായി റിലീസ് ചെയ്യാനുണ്ട്. ആര്‍. രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സയന്‍സ് ഫിക്ഷന്‍ ചിത്രമായിട്ടാണ് അയലാന്‍ എത്തുക.

കാപ്പയാണ് ഒടുവില്‍ റിലീസ് ചെയ്ത അന്ന ബെന്നിന്റെ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു നായകന്‍. അപര്‍ണ ബാലമുരളി, ആസിഫ് അലി, ജഗദീഷ്, ദിലീഷ് പോത്തന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Kottukkaali – First Look Tease

We use cookies to give you the best possible experience. Learn more