| Thursday, 14th December 2023, 9:25 pm

അന്ന ബെന്നിന്റെ ആദ്യ തമിഴ് ചിത്രത്തിന് അഭിമാനനേട്ടം; ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്ന ബെന്‍, സൂരി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന കൊട്ടുകാളിക്ക് അഭിമാന നേട്ടം. ചിത്രം ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ഇതോടെ ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ തമിഴ് ചിത്രം എന്ന നേട്ടവും കൊട്ടുകാളിക്ക് സ്വന്തമാകും. പി.എസ്. വിനോദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്.

വിനോദ് രാജിനും സൂരിക്കും അന്ന ബെന്നിനും അഭിനന്ദനം അറിയിച്ച ശിവകാര്‍ത്തികേയന്‍ പിന്തുണച്ചവരോടും ആരാധകരോടും നന്ദി പറഞ്ഞു.

നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. വേറിട്ട ഗെറ്റപ്പിലാണ് സൂരിയും അന്ന ബെന്നും ചിത്രത്തില്‍ എത്തുന്നത്. ബി. ശക്തിവേലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗണേഷ് ശിവയാണ് എഡിറ്റിങ്.

തൃശങ്കുവാണ് ഒടുവില്‍ റിലീസ് ചെയ്ത അന്ന ബെന്നിന്റെ ചിത്രം. അച്ഛ്യുത് വിനായക് സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് നായകനായത്. അച്ഛ്യുത് വിനായകും അജിത്ത് നായരും തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തില്‍ നന്ദു, സുരേഷ് കൃഷ്ണ, ഫാഹിം സഫര്‍, കൃഷ്ണ കുമാര്‍, ബാലാജി, ടി.ജി. രവി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയത്.

Content Highlight: Kottukali movie to be screened at the Berlin Film Festival

We use cookies to give you the best possible experience. Learn more