| Wednesday, 1st August 2018, 1:53 pm

കൊട്ടിയൂര്‍ പീഡനം; മൂന്ന് പേരെ പ്രതിപട്ടികയില്‍ നിന്ന് സുപ്രീം കോടതി ഒഴിവാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊട്ടിയൂര്‍ പീഡനകേസില്‍ പ്രതികളായിരുന്ന മൂന്ന് പേരെ പ്രതിപട്ടികയില്‍ നിന്ന് സുപ്രിം കോടതി ഒഴിവാക്കി. സിസ്റ്റര്‍ ടെസ്സി, സിസ്റ്റര്‍ ആന്‍സി മാത്യു , ഡോ ഹൈദരലി എന്നിവരെയാണ് പ്രതി പട്ടികയില്‍ നിന്ന് സുപ്രീം കോടതി ഒഴിവാക്കിയത്.

പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട ഇവര്‍ക്ക് എതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിപട്ടികയില്‍ നിന്ന് ഇവരെ പുറത്താക്കിയത്. അതേസമയം ഫാദര്‍ ജോസഫ് തേരകം സിസ്റ്റര്‍ ബെറ്റി ജോസ് എന്നിവര്‍ വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി. വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷനായിരുന്നു ഫാ. തോമസ് തേരകം,  സമിതിയിലെ അംഗമായിരുന്നു സിസ്റ്റര്‍ ബെറ്റി

Also Read തൊടുപുഴയില്‍ കാണാതായിരുന്ന നാലംഗ കുടുംബത്തിന്റെ മൃതദേഹം വീടിനുപിറകില്‍ കുഴിച്ചിട്ട നിലയില്‍

പതിനാറു വയസുകാരിയെ ഫാദര്‍ റോബിന്‍ വടക്കുംചേരി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നായിരുന്നു കേസ്. പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞ് ഫാദര്‍ റോബിന്‍ വടക്കുംചേരിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

പീഡനത്തിനിരയായ പെണ്‍കുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയില്‍ പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഒളിപ്പിച്ചത് വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഫോണ്ട്ലിങ് ഹോമിലാണെന്ന് കണ്ടെത്തിയ പൊലീസ് അവിടെയെത്തി കുഞ്ഞിനെ ഏറ്റെടുത്തു

We use cookies to give you the best possible experience. Learn more