കോട്ടയം: കോട്ടയത്ത് രാത്രിയില്‍ വീട്ടില്‍ കയറി യുവാക്കളെ ഗുണ്ടകള്‍ വെട്ടി. ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസഫ്, അമീര്‍ഖാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരുടെ കൈകള്‍ക്കും കാലിനുമാണ് വെട്ടേറ്റത്.
ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവും സ്ത്രീയും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു.
ആക്രമണത്തിനിരയായ നാലംഗസംഘം കോട്ടയം ചന്തയ്ക്കുള്ളിലെ ലോഡ്ജിനു സമീപം വീടെടുത്ത് താമസിക്കുകയായിരുന്നു.
രാത്രി പത്ത് മണിയോടെ കാറിലും ബൈക്കിലുമായി എത്തിയ സംഘം വടിവാളും ആയുധങ്ങളുമായി വീട്ടില്‍ കയറി ഇവരെ ആക്രമിക്കുകയായിരുന്നു.
പൊലീസ് എത്തിയാണ് ആക്രമണത്തിന് ഇരയായവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. പ്ലംബിങ് ജോലിക്കായാണ് വീടെടുത്ത് താമസിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
എന്നാല്‍ വീട് വാടകയ്ക്കെടുത്ത ആളുകളല്ല ഇവിടെ താമസിച്ചിരുന്നതെന്നാണ് കെട്ടിട ഉടമ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു. ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Kottayam: Youth’s hacked into house at night; Mystery in the incident