| Tuesday, 8th December 2020, 7:36 am

സ്ത്രീകള്‍ വസ്ത്രം മാറുന്നത് പകര്‍ത്തി; കോട്ടയം ശീമാട്ടിയിലെ ജീവനക്കാരന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പ്രമുഖ വസ്ത്ര വ്യാപാര ശാലയായ ശീമാട്ടിയിലെ കോട്ടയത്തെ ഷോറൂമില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്നത് പകര്‍ത്തിയ ജീവനക്കാരന്‍ പിടിയില്‍. കാരാപ്പുഴ സ്വദേശി നിധിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയത്തെ പ്രമുഖ അഭിഭാഷക ആരതിയാണ് ജീവനക്കാരനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

സ്ത്രീകള്‍ വസ്ത്രം മാറുന്ന ട്രയല്‍ റൂമില്‍ മൈാബൈല്‍ ക്യാമറ ഉപയോഗിച്ച് 17സ്ത്രീകളുടെ ദൃശ്യങ്ങളാണ് ജീവനക്കാരന്‍ പകര്‍ത്തിയത്. സ്ഥാപനത്തിന്റെ അധികൃതര്‍ സംഭവം അറിഞ്ഞ് മറച്ചുവെക്കാനാണ് ശ്രമിച്ചതെന്ന് അഭിഭാഷക പറയുന്നു.

മകനൊപ്പം വസ്ത്രം വാങ്ങാനെത്തിയപ്പോഴാണ് അഭിഭാഷക സംഭവം പിടികൂടിയത്. പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കാന്‍ അധികൃതര്‍ കൂട്ടാക്കിയില്ലെന്ന് അഭിഭാഷക പറയുന്നു.

പ്രതി സ്ഥിരമായി സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊവിഡ് കാലത്ത് കടകളില്‍ മൊബൈല്‍ നമ്പര്‍ കൊടുക്കുന്നത് അപകടമുണ്ടാക്കുന്നതായി പരാതികള്‍ ഉയരുന്നതായും അഭിഭാഷക പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kottayam Seematti worker arrested for taking videos of women dress changing

We use cookies to give you the best possible experience. Learn more