കോട്ടയം: കോട്ടയം സംക്രാന്തിയില്‍ പച്ചക്കറി ലോറിയിലെ കയര്‍ കാലില്‍ കുടുങ്ങി കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. സംക്രാന്തി സ്വദേശി മുരളി(50)യാണ് മരിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
ഏറ്റുമാനൂരില്‍ നിന്ന് കോട്ടയത്തേക്ക് പോയ ലോറിയിലെ കയര്‍ മുരളിയുടെ കാലില്‍ കുടുങ്ങുകയായിരുന്നു. മുരളിയെ ലോറി വലിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നും വലിച്ചുകൊണ്ടുപോയി പോസ്റ്ററില്‍ ഇടിച്ചെന്നും ദൃക്സാക്ഷി പറഞ്ഞു.
റോഡിലൂടെ നൂറ് മീറ്ററിലേറെ ദൂരം ലോറി വലിച്ചുകൊണ്ടു പോയതായി പൊലീസും പറഞ്ഞു. മുരളിയുടെ ഒരു കാല്‍ മുറിഞ്ഞുപോയ നിലയിലായിരുന്നു. ഇതേ കയറില്‍ കുരുങ്ങി ബൈക്കില്‍ യാത്ര ചെയ്ത ദമ്പതികളും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
എന്നാല്‍ അപകടങ്ങള്‍ ഒന്നുമറിയാത കടന്നുപോയ ലോറി ജീവനക്കാര്‍ ലോറിയില്‍ കിടന്ന കയറ് അന്വേഷിച്ച് ഇരു ചക്രവാഹനത്തില്‍ തിരികെ വന്നപ്പോഴാണ് സംഭവമറിഞ്ഞതെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ലോറിയും ജീവനക്കാരായ രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.