പത്തനംതിട്ട: ബുധനാഴ്ച രാത്രി മുതല്‍ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മലയോരമേഖലയില്‍ കനത്ത മഴ പെയ്തതോടെ പലയിടത്തും വെള്ളം കയറി. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
കണ്വമല എഴുത്വാപുഴയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടലുണ്ടായി. നാല് വീടുകളിലുള്ളവരെ മാറ്റിപാര്‍പ്പിച്ചു.
ആളുകളെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. കോന്നി കൊക്കത്തോട് ഒരേക്കര്‍ സ്ഥലങ്ങളില്‍ വെള്ളം കയറി. ബൈപ്പാസ് റോഡ് മണ്ണിടിഞ്ഞ് തകര്‍ന്നു.
വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്.
കൊല്ലത്തും ശക്തമായ മഴയാണ് പെയ്യുന്നത്. കുളത്തുപുഴയിലെ മലവെള്ളപ്പാച്ചിലില്‍ ആദിവാസി കോളനി ഒറ്റപ്പെട്ടു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kottayam Pathanamthitta heavy rain landslide