കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു
Kerala News
കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th July 2021, 7:08 pm

കോട്ടയം: കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു. തിടനാട് പ്രസിഡന്റ് വിജി ജോര്‍ജിനെയാണ് പെരുമ്പാമ്പ് കടിച്ചത്.

പ്രസിഡന്റിനെ ചേര്‍പ്പുങ്കലിലെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. തിടനാട് തന്നിണ്ണാല്‍ വാതിലിന് സമീപം വെച്ചാണ് കടിയേറ്റത്.

തിടനാട്ടില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതരുടെ സഹായത്തോടെ പ്രദേശത്തുനിന്ന് മാറ്റുന്നതിനിടെയാണ് സംഭവം. ചാക്കിലേക്ക് കയറ്റുന്നതിനിടെ പെരുമ്പാമ്പ് വിജിയുടെ കൈത്തണ്ടയില്‍ കടിക്കുകയായിരുന്നു.