അനില്‍, ബാബു എന്നീ സംവിധായകര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമയാണ് പട്ടാഭിഷേകം. 1999ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ജയറാം ആയിരുന്നു നായകന്‍. ജയറാമിന് പുറമെ മോഹിനി, ഹരിശ്രീ അശോകന്‍, ജഗതി ശ്രീകുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
ഇപ്പോള്‍ ആ ചിത്രത്തെ കുറിച്ച് പറയുകയാണ് കോട്ടയം നസീര്‍. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നസീര്‍ പട്ടാഭിഷേകത്തില്‍ സബ് ഇന്‍സ്‌പെക്ടറായി ഒരു ചെറിയ വേഷം അവതരിപ്പിച്ചിരുന്നു.
ആ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് ഒരു കാര്‍ട്ടൂണ്‍ സ്വഭാവമായിരുന്നെന്നും അതിലെ മൂവ്‌മെന്റും കാര്യങ്ങളും അത്തരത്തില്‍ ആയിരുന്നെന്നും നസീര്‍ പറഞ്ഞു.
‘ആ കഥാപാത്രത്തിന് ഒരു കാര്‍ട്ടൂണ്‍ സ്വഭാവമായിരുന്നു. മൊത്തത്തിലുള്ള അതിന്റെ മൂവ്‌മെന്റും കാര്യങ്ങളും അങ്ങനെയായിരുന്നു. ഇപ്പോള്‍ അത് കാണുമ്പോള്‍ അയ്യോ എന്ന് തോന്നും,’ കോട്ടയം നസീര്‍ പറയുന്നു.
ബിജു മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘തുണ്ട്’ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. അഭിമുഖത്തില്‍ ചിത്രത്തിന്റെ ട്രെയ്‌ലറില്‍ ഡാന്‍സ് കളിക്കുന്നത് കാണിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ചിരിയോടെ ‘അതൊക്കെ ഒരു ഡാന്‍സാണോ’ എന്നായിരുന്നു നസീര്‍ ചോദിച്ചത്.
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ – ജിംഷി ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് തുണ്ട്. സിനിമയുടെ കഥ – സംവിധാനം എന്നിവ നിര്‍വഹിക്കുന്നത് നവാഗതനായ റിയാസ് ഷെരീഫാണ്.
തല്ലുമാല, അയല്‍വാശി എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് ഉസ്മാന്‍ ഒരുക്കുന്ന തുണ്ടില്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിര്‍മാതാവ് കൂടിയായ ജിംഷി ഖാലിദാണ്. ഫെബ്രുവരി 16നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
Content Highlight: Kottayam Nazeer Talks Pattabhishekam Movie