ജയറാം നായകനായി 1999ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പട്ടാഭിഷേകം. അനില്‍, ബാബു എന്നീ സംവിധായകര്‍ ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ജയറാമിന് പുറമെ മോഹിനി, ഹരിശ്രീ അശോകന്‍, ജഗതി ശ്രീകുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
ജയറാം നായകനായി 1999ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പട്ടാഭിഷേകം. അനില്‍, ബാബു എന്നീ സംവിധായകര്‍ ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ജയറാമിന് പുറമെ മോഹിനി, ഹരിശ്രീ അശോകന്‍, ജഗതി ശ്രീകുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
ഇപ്പോള്‍ ആ ചിത്രത്തെ കുറിച്ച് പറയുകയാണ് കോട്ടയം നസീര്‍. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടാഭിഷേകത്തില്‍ നസീര്‍ സബ് ഇന്‍സ്പെക്ടറിന്റെ ഒരു ചെറിയ വേഷം അവതരിപ്പിച്ചിരുന്നു.
സിനിമയില്‍ പുതിയ ആളായിട്ടാണ് വരുന്നതെങ്കിലും അങ്ങനെയുള്ള ഒരു മാറ്റി നിര്‍ത്തലും അവിടെ ഉണ്ടായിരുന്നില്ലെന്നും താന്‍ അന്ന് മിമിക്രിയില്‍ വന്ന സമയമായിരുന്നെന്നും കോട്ടയം നസീര്‍ പറഞ്ഞു.
ആ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഇരുപത്തി നാല് മണിക്കൂറും തനിക്ക് ജയറാമിന്റെ മുന്നില്‍ മിമിക്രി കാണിക്കുന്നതായിരുന്നു പണിയെന്നും താരം പറയുന്നു.
‘ആ സിനിമ നല്ല രസമായിരുന്നു. നമ്മള്‍ സിനിമയില്‍ പുതിയ ആളായിട്ടാണ് വരുന്നതെങ്കിലും അങ്ങനെയുള്ള ഒരു മാറ്റി നിര്‍ത്തലും അവിടെ ഉണ്ടായിരുന്നില്ല. ചേര്‍ത്തു പിടിച്ച് തന്നെയാണ് എല്ലാവരും എന്നോട് പെരുമാറിയത്. ഞാന്‍ അന്ന് മിമിക്രിയില്‍ വന്ന സമയമായിരുന്നു.
അപ്പോള്‍ ഇരുപത്തി നാല് മണിക്കൂറും എനിക്ക് ജയറാമേട്ടന്റെ മുന്നില്‍ മിമിക്രി കാണിക്കുന്നതായിരുന്നു പണി. സെറ്റില്‍ ആര് വന്നാലും ഒന്ന് മിമിക്രി ചെയ്യുമോയെന്ന് ചോദിക്കും.
ജയറാമേട്ടന്‍ ചെയ്യാത്ത ആളുകളെയാണ് ഞാന്‍ മിമിക്രി ചെയ്യുന്നത്. അന്ന് പുതിയ കുറേ സാധനങ്ങളുമായിട്ടാണല്ലോ ഞാന്‍ മിമിക്രിയില്‍ വരുന്നത്. അപ്പോള്‍ ഇത് തന്നെയായിരുന്നു എന്റെ പണി. എപ്പോഴും വലിയ രസമായിരുന്നു അവിടെ,’ കോട്ടയം നസീര്‍ പറഞ്ഞു.
ആ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് ഒരു കാര്‍ട്ടൂണ്‍ സ്വഭാവമായിരുന്നെന്നും അതിലെ മൂവ്മെന്റും കാര്യങ്ങളും അത്തരത്തില്‍ ആയിരുന്നെന്നും നസീര്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
‘ആ കഥാപാത്രത്തിന് ഒരു കാര്‍ട്ടൂണ്‍ സ്വഭാവമായിരുന്നു. മൊത്തത്തിലുള്ള അതിന്റെ മൂവ്മെന്റും കാര്യങ്ങളും അങ്ങനെയായിരുന്നു. ഇപ്പോള്‍ അത് കാണുമ്പോള്‍ അയ്യോ എന്ന് തോന്നും,’ കോട്ടയം നസീര്‍ പറയുന്നു.
Content Highlight: Kottayam Nazeer Talks About Jayaram