മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് കോട്ടയം നസീര്‍. 1993ൽ ഓ ഫാബി എന്നചിത്രത്തിൽ ഒരു ചെറിയവേഷം ചെയ്തുകൊണ്ടാണ് കോട്ടയം നസീർ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. എന്നാൽ 1995ൽ ഇറങ്ങിയ മിമിക്സ് ആക്ഷൻ 500 എന്ന സിനിമയിലൂടെയാണ് കോട്ടയം നസീർ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.
കരിയറിന്റെ തുടക്കത്തില്‍ ചെറുതും വലുതുമായ ഹാസ്യ വേഷങ്ങള്‍ ചെയ്ത കോട്ടയം നസീര്‍ ഇപ്പോള്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് മലയാളികളെ വിസ്മയിപ്പിക്കുകയാണ്. കഥപറയുമ്പോള്‍, മാണിക്യക്കല്ല്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
ഇപ്പോൾ പുതിയ തലമുറ കാണുന്നത് മലയാള സിനിമ മാത്രമല്ലെന്ന് കോട്ടയം നസീർ പറയുന്നു. പുതിയ തലമുറ കാണുന്നത് കൊറിയൻ സിനിമകളൊക്കെയാണെന്നും അവിടെ 100 ഇരട്ടി വയലൻസാണ് ഓരോ സിനിമയിലും കാണിക്കുന്നതെന്നും കോട്ടയം നസീർ പറഞ്ഞു.
പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം മലയാളം സിനിമകളിൽ കാണിക്കുന്നത് ഒരു വയലൻസ് ആയിട്ട് തോന്നുന്നുണ്ടാകില്ലെന്നും ഇതൊന്നും പോരെന്നായിരിക്കും അവർക്ക് തോന്നുന്നതെന്നും കോട്ടയം നസീർ പറയുന്നു.
ആരുടെയാണ് കണ്ണ് കെട്ടാൻ പോകുന്നതെന്നും രാഷ്ട്രീയത്തെ വിമർശിച്ചുകൊണ്ട് നിരവധി സിനിമകൾ വരുന്നുണ്ടെന്നും എന്നിട്ട് നാട് നന്നാകുന്നുണ്ടോ എന്നും കോട്ടയം നസീർ കൂട്ടിച്ചേർത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു കോട്ടയം നസീർ.
‘നമ്മുടെ ഒരു പുതിയ തലമുറ കാണുന്നത് മലയാള സിനിമ മാത്രമല്ല. അവർ കാണുന്നത് കൊറിയൻ സിനിമകളൊക്കെയാണ്. അവിടെ 100 ഇരട്ടി വയലൻസാണ് ഓരോ സിനിമയിലും കാണിക്കുന്നത്. അപ്പോൾ അവരെ സംബന്ധിച്ചിടത്തോളം നമ്മുടെ സിനിമകളിൽ കാണിക്കുന്നത് ഒരു വയലൻസേ ആയിട്ട് തോന്നുന്നുണ്ടാകില്ല.
ഇതൊന്നും പോരെന്നായിരിക്കും അവർ പറയുന്നത്. നമ്മൾ ആരെയാണ് കണ്ണ് കെട്ടാൻ പോകുന്നത്? എന്തോരം രാഷ്ട്രീയത്തെ വിമർശിച്ചുകൊണ്ട് വരുന്നുണ്ട്? എന്നിട്ട് നാട് നന്നാകുന്നുണ്ടോ?,’ കോട്ടയം നസീർ പറയുന്നു.
Content Highlight: Kottayam Nazeer talking about Violence in Malayalam Movies