കോട്ടയം: കോട്ടയം നഗരസഭയിലെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ബി.ജെ.പി. നേരത്തെ യു.ഡി.എഫിന്റെ നഗരസഭാ അധ്യക്ഷക്കെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബി.ജെ.പി പിന്തുണച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
എന്നാല്‍ ബി.ജെ.പി പിന്തുണ വേണ്ടെന്ന് എല്‍.ഡി.എഫ് പിന്നീട് നിലപാടെടുത്തു. ഇതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ബി.ജെ.പി നിലപാട് വ്യക്തമാക്കിയതോടെ നഗരസഭ ഭരണം ഭാഗ്യ പരീക്ഷണത്തിലേക്ക് വീണ്ടും പോകുമെന്ന സൂചനയാണ് ലഭിക്കുന്നത്. 52 അംഗ നഗരസഭയാണ് കോട്ടയത്തേത്.
നിലവില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 22 കൗണ്‍സിലര്‍മാര്‍ വീതമുണ്ട്. ബി.ജെ.പിയ്ക്ക് എട്ട് അംഗങ്ങളാണുള്ളത്.
യു.ഡി.എഫിലെ അതൃപ്തരുടെ പിന്തുണ ലഭിക്കും എന്നാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kottayam Municipality Presidential election BJP LDF UDF