കോട്ടയത്തു മദ്യ ദുരന്തത്തിനു സാധ്യത
Daily News
കോട്ടയത്തു മദ്യ ദുരന്തത്തിനു സാധ്യത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th June 2014, 6:50 pm

[]കോട്ടയം: കോട്ടയം ജില്ലയില്‍ വന്‍ മദ്യദുരന്തത്തിന് സാധ്യതയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ബാറുകള്‍ പൂട്ടിയതോടെ കള്ളുഷാപ്പുകളില്‍ തിരക്കേറി.

ലൈസന്‍സ് പ്രശ്‌നത്തില്‍ ബാറുകള്‍ പൂട്ടിയതോടെ ജില്ലയിലെ കള്ളുഷാപ്പുകളില്‍ തിരക്ക് കൂടി. ഇതോടെ കള്ള് തികയാറില്ലെന്നും തിരക്ക് പരിഗണിച്ച് കള്ളില്‍ വീര്യം കൂട്ടാന്‍ സ്പിരിറ്റ് ചേര്‍ത്ത് വില്‍പ്പന കൊഴുപ്പിക്കുകയാണെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഷാപ്പുകളില്‍ ആവശ്യത്തിന് കളള് ലഭ്യമല്ല. പെര്‍മിറ്റില്ലാതെ കളളുകൊണ്ടുവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചങ്ങനാശേരി റേഞ്ചിലാണ് തിരക്ക് ഏറ്റവും കൂടുതല്‍.ചങ്ങനാശേരി റേഞ്ചിലെ 55 ഷാപ്പുകളില്‍ 20 ഇടത്തും വ്യാജകള്ള് വില്‍ക്കുന്നുണ്ട്.

ചങ്ങനാശേരി ഭാഗത്തുള്ള അഞ്ചു ബാറുകള്‍ അടഞ്ഞുകിടക്കുന്നതാണ് ഇതിനു കാരണം. ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ നിന്ന് മദ്യം വാങ്ങി ഷാപ്പിലിരുന്ന് മദ്യപിക്കാന്‍ ഷാപ്പുടമകള്‍ അനുവാദം നല്‍കാറുണ്ടെന്നും മിക്ക ഷാപ്പുകളും സമയക്രമം പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.