| Sunday, 15th November 2020, 8:03 pm

കോട്ടയം ജില്ലാപഞ്ചായത്ത് എല്‍.ഡി.എഫ് സീറ്റ് ധാരണയായി; 9 സീറ്റ് വീതം സി.പി.ഐ.എമ്മും കേരള കോണ്‍ഗ്രസും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ജില്ലയില്‍ എല്‍.ഡി.എഫ് സീറ്റ് ധാരണയായി. 9 സീറ്റുകളില്‍ വീതം സി.പി.ഐ.എമ്മും കേരള കോണ്‍ഗ്രസും മത്സരിക്കാനാണ് തീരുമാനം. നാലു സീറ്റുകളില്‍ സി.പി.ഐയും മത്സരിക്കും.

മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റ് വിഭജനം അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാക്കുമെന്ന് എല്‍.ഡി.എഫ് നേതൃത്വം അറിയിച്ചത്. നേരത്തെ സി.പി.ഐയുടെ കൈവശമുള്ള രണ്ട് സീറ്റുകള്‍ എറ്റെടുക്കാനും കേരള കോണ്‍ഗ്രസിന് നല്‍കാനും എല്‍.ഡി.എഫില്‍ ശ്രമങ്ങള്‍ നടന്നിരുന്നു.

എന്നാല്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന് സി.പി.ഐ നിലപാട് എടുക്കുകയായിരുന്നു. നിലവിലുണ്ടായിരുന്ന അഞ്ച് സീറ്റില്‍ ഒരു സീറ്റ് മാത്രം വിട്ടുനല്‍കി നാല് സീറ്റുകളില്‍ സി.പി.ഐ തന്നെ മത്സരിക്കും.

പന്ത്രണ്ട് സീറ്റുകളായിരുന്നു കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സീറ്റ് നല്‍കില്ലെന്ന് സി.പി.ഐ നിലപാട് എടുക്കുകയും ചെയ്തതോടെ തര്‍ക്കമാവുകയും ചെയ്തിരുന്നു.

9 സീറ്റുകള്‍ വീതം കേരള കോണ്‍ഗ്രസും സി.പി.ഐ.എമ്മും മത്സരിക്കും. അതേസമയം എന്‍.സി.പിയും ജനതാദളും ഇതോടെ പട്ടികയില്‍ നിന്ന് പുറത്തായി.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Kottayam local body election LDF , CPIM, CPI, Kerala Congress M

Latest Stories

We use cookies to give you the best possible experience. Learn more