| Friday, 19th May 2017, 12:03 pm

കോട്ടയം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്: സി.പി.ഐ.എം പിന്തുണയോടെ കേരള കോണ്‍ഗ്രസിന് വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എം പിന്തുണയോടെ കേരള കോണ്‍ഗ്രസിന് വിജയം. സെബാസ്റ്റിയന്‍ കുളന്തുങ്കല്‍ ആണ് വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ സി.പി.ഐയും പി.സി ജോര്‍ജ് വിഭാഗവും വിട്ടുനിന്നും.

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വന്ന ഒഴിവിലാണ് മത്സരം നടന്നത്.


Dont Miss യു.എസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു: ഹര്‍ജിയില്‍ ഒപ്പിട്ടത് പത്തുലക്ഷത്തിലേറെപ്പേര്‍ 


കേരള കോണ്‍ഗ്രസില്‍നിന്നുള്ള കാഞ്ഞിരപ്പള്ളി ഡിവിഷന്‍ അംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കലും കോണ്‍ഗ്രസിന്റെ അയര്‍ക്കുന്നത്തുനിന്നുള്ള അംഗം ലിസമ്മ ബേബിയും തമ്മിലായിരുന്നു മത്സരം. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം രാജിവച്ചാണ് ലിസമ്മ വികസനകാര്യ സമിതിയിലേക്കു മത്സരിച്ചത്.

വികസനകാര്യ സമിതിയിലെ മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തുന്ന ആള്‍ പൊതുമരാമത്ത് സമിതിയില്‍ അംഗമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് സി.പി.ഐ.എം പിന്തുണയോടെയാണ് കേരള കോണ്‍ഗ്രസ് പ്രസിഡന്റ് പദം നേടിയത്.
അതേസമയം കോട്ടയത്ത് നടന്നത് ചതിയുടെ തനിയാവര്‍ത്തനം ഡിസി.സി പ്രസിഡന്റ് പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ജോഷി ഫിലിപ്പ് പ്രതികരിച്ചു.

ഫോട്ടോ കടപ്പാട്: മലയാള മനോരമ

We use cookies to give you the best possible experience. Learn more