| Friday, 29th June 2018, 9:19 pm

ആര്‍.എസ്.എസിന്റെ ഗോരക്ഷക ഗുണ്ടാ ആക്രമണം; ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ഇറച്ചി വ്യാപാരികളെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലം റൂറല്‍ പൊലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പി.കെ. ഹനീഫ മാധ്യമത്തോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് ഉത്തരേന്ത്യന്‍ മാതൃകയില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ കേരളത്തില്‍ അക്രമണം ഉണ്ടായത്. ഇറച്ചി വ്യാപാരിയായ മുസ്ലീം സ്ട്രീറ്റ് മുസലിയാര്‍ മന്‍സിലില്‍ ജലാലുദീന്‍, ഡ്രൈവര്‍ നെടുമ്പന
സ്വദേശി സാബു, ജലാലുദീന്റെ ബന്ധുവായ ജലീല്‍ എന്നിവരെയാണ് ഒരു സംഘം ആക്രമിച്ചത്. പരിക്കേറ്റ മൂന്നു പേരും കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.

ഗോസംരക്ഷണത്തിന്റെ പേരില്‍ കേരളത്തില്‍ നടന്ന ആക്രമണം അനീതിയ്‌ക്കെതിരെ ഉള്ള പ്രതികരണമെന്ന് പൊലീസ്; പ്രതികള്‍ ആര്‍.എസ്.എസ് ആണോയെന്ന ചോദ്യത്തിന് പരിഹാസം

സംഭവത്തില്‍ പുത്തൂര്‍ സതീഷ് നിലയത്തില്‍ വിഷ്ണു, ആനന്ദ ഭവനത്തില്‍ ഗോകുല്‍ ജി പിള്ള എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച പകല്‍ 11.30നായിരുന്നു സംഭവം അരങ്ങേറിയത്. കമ്പിവടിയും, മാരകായുധങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എ.എം.എം.എയെ ഭിന്നിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന പ്രചരണം സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാണെന്ന് കരുതാനാവില്ല; സി.പി.ഐ.എം

സംഭവത്തെ പൊലീസ് വിശദീകരിച്ചത് ഇപ്രകാരമായിരുന്നു. “”ഒരു മിനി ലോറിയ്ക്കകത്ത് മാടിനെ അറക്കാന്‍ കൊണ്ട് പോവുകയായിരുന്നു. അതില്‍ ഒരു മാടിന്റെ കഴുത്തില്‍ കയര്‍ മുറുകി നില്‍ക്കുന്നത് കണ്ട് പിറകെ വന്ന രണ്ട് പയ്യന്‍ മാര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇവര്‍ മൃഗസ്നേഹികളാണ്. അവര്‍ക്ക് മൃഗങ്ങളോട് ക്രൂരത കാണിക്കുന്നത് ഇഷ്ടമല്ല. അവര്‍ പ്രതികരിച്ചു, അതിനെ സുരക്ഷിതമായി കൊണ്ടുപോവണം എന്ന് ഇവരാവശ്യപ്പെട്ടു, തുടര്‍ന്ന് സംഘര്‍ഷമായി””. പൊലീസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more