| Friday, 4th February 2022, 10:37 am

'കയ്യും കാലും എടുക്കുന്നതിലും എളുപ്പമല്ലേടാ തീര്‍ക്കുന്നത്'; കൊത്തിന്റെ ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലിയും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കൊത്തിന്റെ ടീസര്‍ പുറത്ത്. രാഷ്ട്രീയ കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന സൂചന നല്‍കികൊണ്ടാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഷാനു, സുമേഷ് എന്നീ രണ്ടു ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ.

സമ്മര്‍ ഇന്‍ ബത്ലഹേമിനുശേഷം രഞ്ജിത്തും സിബി മലയിലും ഒന്നിക്കുന്ന പുതിയ ചിത്രം കൂടിയാണ് കൊത്ത്.

അയ്യപ്പനും കോശിക്കും ശേഷം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖിലാ വിമലാണ് നായിക. സംവിധായകന്‍ രഞ്ജിത്തും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വിജിലേഷ്, ശ്രീലഷ്മി, ശ്രിനിത്ത് രവി, ശിവന്‍ സോപാനം, അതുല്‍ രാംകുമാര്‍, ദിനേശ് ആലപ്പി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം ആറു തവണ കരസ്ഥമാക്കിയ ഹേമന്ത് കുമാറാണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഹരി നാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു.


Content Highlight: koth teaser out

We use cookies to give you the best possible experience. Learn more