| Thursday, 2nd January 2020, 5:28 pm

രാജസ്ഥാനില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സംഭവം: ചികിത്സാ സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രിയോടാവശ്യപ്പെട്ട് ഓം ബിര്‍ലശക്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ട: രാജസ്ഥാനിലെ കോട്ടയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ 100 കുട്ടികള്‍ മരിച്ച സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്തയച്ച് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ല. ചികിത്സാ സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ ആവശ്യപ്പെട്ട് കൊണ്ടാണ് കത്ത്.

‘കോട്ടയിലെ ജെ.കെ ലോണ്‍ മെറ്റേണല്‍ ആന്റ് ചൈല്‍ഡ് ഹോസ്പിറ്റലില്‍ ശിശുക്കളുടെ അകാലമരണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് ചികിത്സാ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കത്തയച്ചു.’ ഓം ബിര്‍ല ട്വീറ്റ് ചെയ്തു.

കുട്ടികള്‍ക്ക് വേണ്ടിയുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ ജെ.കെ ലോണ്‍ ആശുപത്രിയിലാണ് ഒരു മാസത്തിനുള്ളില്‍ ഇത്രയേറെ കുഞ്ഞുങ്ങള്‍ മരണപ്പെട്ടത്. ഡിസംബര്‍ 23, 24 തിയതികളിലായി പത്ത് കുഞ്ഞുങ്ങള്‍ മരിക്കാനിടയായത് സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്ന് സര്‍ക്കാര്‍ സംഭവം അന്വേഷിക്കുന്നതിന് വേണ്ടി കമ്മിറ്റി രൂപീകരിച്ചിരുന്നു. ആശുപത്രിയുടെ ഭാഗത്ത് നിന്നും യാതൊരു വീഴ്ചകളും സംഭവിച്ചിട്ടെല്ലെന്നുള്ള റിപ്പോര്‍ട്ട് വന്ന് ഒരു ദിവസത്തിനുള്ളിലാണ് ഒന്‍പത് കുഞ്ഞുങ്ങള്‍ കൂടി മരണപ്പെട്ട വാര്‍ത്ത പുറത്തു വന്നത്.

ജനനസമയത്തെ ഭാരക്കുറവാണ് കുഞ്ഞുങ്ങളുടെ മരണത്തിനുള്ള പ്രധാന കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more