ലോകപ്രശസ്ത സംവിധായകന്‍ കിം കി ഡുക്ക് മരിച്ചു. കൊവിഡാനന്തര ചികിത്സിയിലായിരിക്കേയാണ് കിം കി ഡുക്ക് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 59 വയസ്സായിരുന്നു. ലാത്വിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ കിം കി ഡുക്കിന്റെ എല്ലാ ചിത്രങ്ങളും ലോകക്ലാസിക്കുകളായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
സമരിറ്റന്‍ ഗേള്‍, സ്പ്രിംഗ് സമ്മര്‍ ഫോള്‍ വിന്റര്‍ ആന്റ് സ്പ്രിംഗ്, ദ ബോ, പിയാത്തെ, ദി നെറ്റ്, 3 അയേണ്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഇരുപത്തഞ്ചോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ലോകത്തെ പ്രധാന ചലച്ചിത്രമേളകളിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായിരുന്നു കിം കി ഡുക്ക്.
2013ല്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മുഖ്യാതിഥിയായി കിം കി ഡുക്ക് എത്തിയിരുന്നു. മലയാളി സിനിമാപ്രേമികള്‍ വന്‍ വരവേല്‍പ്പായിരുന്നു അദ്ദേഹത്തിന് ഒരുക്കിയിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Korean director Kim Ki Duk passed away