| Sunday, 15th September 2013, 12:25 pm

അമേരിക്കയില്‍ ഖുര്‍ആന്‍ കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ പാസ്റ്റര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]യു.എസ്: മുസ്‌ലിം വിരുദ്ധ പാസ്റ്റര്‍ ടെറി ജോണും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് മര്‍വിന്‍ സാപ് ജൂനിയറും അറസ്റ്റില്‍. അനധികൃതമായി ഇന്ധനം കൈവശം വെച്ചതിനാണ് ഇരുവരേയും അറസ്റ്റ് ചെയതത്. സെപ്റ്റംബര്‍ 12നായിരുന്നു അറസ്റ്റ്.

മണ്ണെണ്ണയൊഴിച്ച മൂവായിരം ഖുര്‍ആന്‍ കോപ്പികളും ഇവരുടെ പക്കല്‍ നിന്നും പോലീസ് പിടിച്ചെടുത്തു. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ 12ാം വാര്‍ഷികത്തിനിടയിലാണ് ഖുര്‍ആന്‍ കത്തിക്കാന്‍ ശ്രമിച്ച ഇരുവരേയും പോലീസ് പിടികൂടിയത്.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പകരമായി ഖുര്‍ആന്‍ കോപ്പികള്‍ കത്തിക്കുകയായിരുന്നു ഇവരുടെ പദ്ധതി.

നേരത്തേയും ടെറി ജോണ്‍സ് ഖുര്‍ആന്‍ കത്തിച്ചിരുന്നു. എന്നാല്‍ ഇത്തവണ നിയമവിരുദ്ധമായി ഇന്ധനം കൈവശം വെച്ചതിനും അപകടകരമാംവിധം കൈകാര്യം ചെയ്തതിനുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് കൊണ്ടല്ല അറസ്റ്റെന്നും നിരവധി പേരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ അലസമായി മണ്ണെണ്ണ കൈകാര്യം ചെയ്തതിനുമാണെന്ന് അധികൃതര്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more