കൂവത്തൂരിലെ റിസോര്‍ട്ട് പൂട്ടി; അറ്റകുറ്റപ്പണിക്കെന്ന് വിശദീകരണം
India
കൂവത്തൂരിലെ റിസോര്‍ട്ട് പൂട്ടി; അറ്റകുറ്റപ്പണിക്കെന്ന് വിശദീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th February 2017, 2:52 pm

ചെന്നൈ: അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ താമസിപ്പിച്ചിരുന്ന കൂവത്തൂരിലെ റിസോര്‍ട്ട് പൂട്ടി. രാവിലെ നിയമസഭയില്‍ വിശ്വാസവോട്ടിനായി എം.എല്‍.എമാര്‍ ഇറങ്ങിയതിന് പിന്നാലെയാണ് റിസോര്‍ട്ട് പൂട്ടിയത്.

അതേസമയം അറ്റകുറ്റപ്പണിക്കായാണ് റിസോര്‍ട്ട് പൂട്ടിയതെന്നാണ് റിസോര്‍ട്ട് ഉടമകള്‍ നല്‍കുന്ന വിശദീകരണം. അതേസമയം വിശ്വാസവോട്ടെടുപ്പ് നടന്നില്ലെങ്കില്‍ എം.എല്‍.എമാരെ വീണ്ടും കൂവത്തൂരിലെ റിസോര്‍ട്ടിലേക്ക് തന്നെ എത്തിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് റിസോര്‍ട്ട് അടപ്പിച്ചതാണെന്ന ആരോപണവും ഉണ്ട്.

തമിഴ്‌നാട്ടില്‍ പനീര്‍ശെല്‍വവും ശശികലയും തമ്മില്‍ നടക്കുന്ന അധികാര തര്‍ക്കത്തിന് പിന്നാലെയാണ് എം.എല്‍.എമാരെ ശശികല ക്യാമ്പ് കൂവത്തൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. ഫെബ്രുവരി 8 മുതല്‍ 100 ലേറെ വരുന്ന എം.എല്‍.എ മാരെ ഇവിടെയായിരുന്നു താമസിപ്പിച്ചത്.


Dont Miss എം.എല്‍.എമാരെ ആദ്യം ജനങ്ങള്‍ കാണട്ടെ; അവരിലൂടെ സഭയിലെത്തേണ്ടത് ജനങ്ങളുടെ ശബ്ദം: പനീര്‍ശെല്‍വം 


കൂവത്തൂരിലെ റിസോര്‍ട്ടില്‍ എം.എല്‍.എമാര്‍ തടവിലാണെന്നും ഇവിടെ മൊബൈല്‍ ഇറ്റര്‍നെറ്റ് സൗകര്യങ്ങള്‍ ഒന്നുമില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നെങ്കിലും തങ്ങളെ ആരും തടങ്കലിലാക്കിയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് താമസിക്കുന്നതെന്നുമായിരുന്നു എം.എല്‍.എമാരുടെ പ്രതികരണം.
ഇന്ന് രാവിലെയാണ് നിയമസഭയില്‍ പളനിസാമി സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാനായി എം.എല്‍.എമാര്‍ എത്തിച്ചേര്‍ന്നത്.
എം.എല്‍.എമാരെ തടവുപുള്ളികളാക്കിയെന്ന് സഭയില്‍ ഡി.എം.കെ ആരോപിച്ചിരുന്നു.