'ജീവിച്ചിരിക്കുമ്പോള്‍ അംഗീകരിച്ചില്ല, ജീവന്‍ പോയപ്പോള്‍ മഹത്വം പറയുന്നു'; അബിയെ ഓര്‍ത്തെടുത്ത് കൂട്ടിക്കല്‍ ജയചന്ദ്രന്‍
Kerala
'ജീവിച്ചിരിക്കുമ്പോള്‍ അംഗീകരിച്ചില്ല, ജീവന്‍ പോയപ്പോള്‍ മഹത്വം പറയുന്നു'; അബിയെ ഓര്‍ത്തെടുത്ത് കൂട്ടിക്കല്‍ ജയചന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th November 2017, 6:02 pm

കൊച്ചി: മിമിക്രി വേദികളിലെ സൂപ്പര്‍ താരമായിരുന്ന അബിയുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും സിനിമാ ലോകം മുക്തമായിട്ടില്ല. സിനിമയില്‍ വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ അബിയെ മലയാളികള്‍ എന്നും ഓര്‍ക്കുക മിമിക്രി വേദികളിലെ പ്രകടനത്തിന്റെ പേരിലായിരിക്കും.

അബിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയും താരത്തെ ഓര്‍ത്തെടുത്തും നിരവധി താരങ്ങളാണ് രംഗത്തു വന്നു കൊണ്ടിരിക്കുന്നത്. മിമിക്രി വേദികളില്‍ അബിയുടെ സുഹൃത്തും നടനുമായ കൂട്ടിക്കല്‍ ജയചന്ദ്രനും അബിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

തങ്ങളെ പോലുള്ള കലാകാരന്മാര്‍ക്ക് പ്രചോദനമായിരുന്നു അബിയെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നു. സിനിമാ ലോകത്ത് അബിയ്ക്ക് വേണ്ട അവസരങ്ങള്‍ നല്‍കാതിരുന്നതിലുള്ള അമര്‍ഷവും കൂട്ടിക്കല്‍ ജയചന്ദ്രന്‍ രേഖപ്പെടുത്തി. ജീവിച്ചിരിക്കുമ്പോള്‍ അംഗീകരിച്ചില്ല. ജീവന്‍ പോയപ്പോള്‍ മഹത്വം പറയുന്നു. എന്നായിരുന്നു ജയചന്ദ്രന്റെ പ്രതികരണം.


Also Read: ഗുജറാത്ത് ഭരിക്കുന്നത് അമിത് ഷാ, മുഖ്യമന്ത്രി വിജയ് രൂപാണി വെറും റബ്ബര്‍ സ്റ്റാമ്പാണെന്നും രാഹുല്‍ ഗാന്ധി


“വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂട്ടിക്കല്‍ കൂടി സിനിമാ മോഹവുമായി, ഞാനൊക്കെ എങ്ങനെ സിനിമയിലെത്താന്‍ എന്ന് നിരാശപ്പെട്ട് നടക്കുന്ന കാലം, മമ്മൂട്ടിയുടെ രൂപം ഗംഭീരമായി അനുകരിച്ച് നില്‍ക്കുന്ന ഒരാളെ പത്രത്തില്‍ കണ്ടു. അത് മിമിക്രിയിലേക്കുളള പ്രചോദനമായി. പിന്നയാള്‍ അടുത്ത കൂട്ടുകാരനായി, ഒരുപാട് വേദികളില്‍ ഒന്നിച്ചു! ഒടുവില്‍, ഒറ്റയ്ക്കാക്കി അവന്‍ മാത്രം പോയി… അബി…” ജയചന്ദ്രന്‍ പറയുന്നു.