താമരശ്ശേരി: കൂടത്തായി കൂട്ടകൊലപാതക കേസില്‍ പ്രതിയായ ജോളിക്ക് വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിനായി സഹായിച്ച കേസില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാകളക്ടറുടെ നോട്ടീസ്.
താമരശ്ശേരരി മുന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജയശ്രീയടക്കമുള്ള മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ വഴിവിട്ട സഹായം ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് സമര്‍പ്പിച്ചു.
ഡെപ്യൂട്ടി കളക്ടര്‍ സി. ബിജുവാണ് അന്വേഷണം നടത്തിയത്. ജോളിയുടെ ഭര്‍തൃപിതാവ് ടോം തോമസിന്റെ പേരിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം ജോളി സ്വന്തമാക്കിയത് വ്യാജ ഒസ്യത്തിലൂടെയാണെന്ന് നേരത്തെ വില്ലേജ് ഓഫീസര്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനതത്തില്‍ ജോളിയുടെ ഉടമസ്ഥാവകാശം റദ്ദാക്കുകയായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഓമശ്ശേരി പഞ്ചായത്തില്‍ കാണുന്നില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
തുടര്‍ന്ന് വിശദീകരണം നല്‍കാന്‍ അന്വേഷണ സംഘം പഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചിരുന്നു. വ്യാജ ഒസ്യത്ത് വഴി സ്വത്ത് സ്വന്തമാക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതിനു ശേഷമാണു സിലിയെയും മകളെയും കൊലപ്പെടുത്തി ഷാജുവിനെ വിവാഹം കഴിക്കാന്‍ താന്‍ തീരുമാനിച്ചതെന്ന് ജോളി നേരത്തെ മൊഴി നല്‍കിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ