താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് കൂടത്തായ് കൂട്ടക്കൊലക്കേസിലെ മൂന്നാം പ്രതി പ്രജികുമാര്‍. ജയിലില്‍നിന്നും ഇറങ്ങുമ്പോഴായിരുന്നു പ്രജികുമാറിന്റെ പ്രതികരണം. മുമ്പും താന്‍ നിരപരാധിയാണെന്നും കൊലപാതകങ്ങളെക്കുറിച്ച് അറിയില്ലെന്നും പ്രജികുമാര്‍ പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് മാത്യു തന്റെ കയ്യില്‍നിന്നും സയനൈഡ് വാങ്ങിയതെന്ന് പ്രജികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ പ്രജികുമാറിന്റെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
സയനൈഡ് ലഭിക്കാന്‍ രണ്ടുകുപ്പി മദ്യവും അയ്യായിരം രൂപയും പ്രജികുമാറിന് നല്‍കിയിരുന്നതായി ജോളിയുടെ കൂട്ടുപ്രതി മാത്യു മൊഴി നല്‍കിയിരുന്നു.
പ്രജികുമാര്‍ മറ്റ് ചിലര്‍ക്കും സയനൈഡ് കൈമാറിയിരുന്നെന്നും മാത്യുവുമായി ബന്ധമില്ലെന്ന് പറയുന്ന ഇയാള്‍ അറസ്റ്റിലാകുന്നതിന് മുമ്പും ഒരുമണിക്കൂറോളം മാത്യുവുമായി സംസാരിച്ചിരുന്നെന്നുമാണ് കണ്ടെത്തല്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ