കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലി സ്ത്രീധനപീഡനം നേരിട്ടിരുന്നുവെന്ന് ബന്ധുവിന്റെ വെളിപ്പെടുത്തല്‍. സിലിയെ ഷാജു ശാരീരികവും മാനസികവുമായി ഉപദ്രവിച്ചിരുന്നെന്ന് എ.ടി രാജു മനോരമ ന്യൂസ് കൗണ്ടര്‍പോയിന്റില്‍ പറഞ്ഞു.
ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊല്ലാന്‍ ഷാജുതന്നെയാണ് സഹായിച്ചതെന്ന് തെളിവെടുപ്പിനിടെ ജോളി പറഞ്ഞിരുന്നു.
അതേസമയം, കൂടത്തായി കേസില്‍ ആദ്യ മൂന്നുമരണം നടന്ന പൊന്നാമറ്റം വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു. ഗുളികകളും കീടനാശിനി കുപ്പികളുമാണ് പൊലീസ് ഇവിടെനിന്നു കണ്ടെത്തിയത്.
എന്നാല്‍ ജോളിയുടെ വിദ്യാഭ്യാസ രേഖകള്‍ കണ്ടെത്താനായില്ല. ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും പോലും കണ്ടെത്താനായില്ല. അവ വീട്ടിലില്ലെന്നാണ് ജോളി പറഞ്ഞത്.
കൂടാതെ ജോളി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ജോളിയുടെ മക്കളാണ് ഇവ പൊലീസിനു കൈമാറിയത്.
പൊന്നാമറ്റം വീട്ടില്‍ ജോളിയെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ വന്‍ ജനാവലിയാണ് അവിടെ തടിച്ചുകൂടിയത്. നാട്ടുകാരെ ബലപ്രയോഗത്തിലൂടെ മാറ്റിയ ശേഷമാണ് ജോളിയെ വീടിന്റെ മുറ്റത്തെത്തിച്ചത്.
തെളിവെടുപ്പിനിടെ എല്ലാ കുറ്റങ്ങളും സമ്മതിച്ചതായുള്ള മൊഴി ജോളി നല്‍കിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
ഷാജുവിനെതിരെ നിര്‍ണായക മൊഴിയും ജോളി നല്‍കി. കൊലപാതകങ്ങളെക്കുറിച്ച് ഷാജുവിന് അറിയാമായിരുന്നെന്നും ഒരുതവണ മരുന്നില്‍ സയനൈഡ് വെയ്ക്കാന്‍ ഷാജു സഹായിച്ചെന്നും ജോളി മൊഴി നല്‍കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ