കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ജയിലില്‍ നിരന്തരം ഫോണ്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. നോര്‍ത്ത് സോണ്‍ ഐ.ജിയാണ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ട് ജയില്‍ മേധാവിക്ക് കൈമാറി.
ജോളി മകന്‍ റെമോയെ മൂന്ന് തവണ 20 മിനുറ്റില്‍ അധികം വിളിച്ച് സംസാരിച്ചെന്നാണ് കണ്ടെത്തല്‍. ഏഷ്യാനെറ്റ് ആണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.
റെമോ കേസിലെ പ്രധാന സാക്ഷിയാണ്. ജോളി ഫോണ്‍ വിളിച്ച് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ജോളി വിളിച്ചത് തടവുകാര്‍ക്ക് അനുവദിച്ച നമ്പറില്‍ നിന്നാണെന്നാണ് ഡി.ജി.പിയുടെ വിശദീകരണം.
അതേസമയം ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് റോയിയുടെ കുടുംബം പറഞ്ഞു. വിലക്കിയ ശേഷവും ജോളി വിളിച്ചെന്ന് റോയിയുടെ സഹോദരി റഞ്ജി പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് കൊലപാതപരമ്പരയിലെ വിചാരണ നടപടി തുടങ്ങിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ