| Wednesday, 9th October 2019, 12:02 pm

കൂടത്തായി കൊലപാതകം സിനിമയാകുന്നു; അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാടിനെ നടുക്കിയ കൂടത്തായി പരമ്പര കൊലപാതകം സിനിമയാകുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ അന്വേഷണ ഉദ്യോഗ്ഥനായി എത്തുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫെബ്രുവരിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. തിരക്കഥയും സംവിധാനവും ആര് നിര്‍വ്വഹിക്കും എന്നകാര്യം വ്യക്തമല്ല. ആരാവും ചിത്രത്തില്‍ ജോളിയായി എത്തുമെന്ന കാര്യവും പുറത്തുവിട്ടിട്ടില്ല. മറ്റ് അഭിനേതാക്കളെക്കുറിച്ചും അറിവില്ല.

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരു കുറ്റാന്വേഷണ കഥ സിനിമയാക്കാന്‍ ഇരിക്കുകയായിരുന്നു ആശീര്‍വാദ്. ഈ കഥയ്ക്ക് പകരം കൂടത്തായി പ്രമേയമാക്കുകയാണ്. നേരത്തെ തയ്യാറാക്കിയ കഥപൂര്‍ണ്ണമായും മാറ്റാതെ ചിലഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്നാണ് വിവരം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോഴിക്കോട് കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ 6 പേര്‍ 14 വര്‍ഷത്തിനിടെ സമാന ലക്ഷണങ്ങളോടെ കുഴഞ്ഞു വീണ് മരിച്ചതിലെ ദുരൂഹതയാണ് കൊലാപാതകത്തിന്റെ ചുരുള്‍ നീക്കിയത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

Latest Stories

We use cookies to give you the best possible experience. Learn more