തിരുവനന്തപുരത്തും കൂടത്തായി മോഡല്‍ കൊലപാതകമെന്ന് സംശയം; ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണത്തില്‍ ദുരൂഹത; പൊലീസ് കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th October 2019, 10:25 am
തിരുവനന്തപുരത്ത് കൂടത്തായി മോഡല്‍ കൊലപാതകമെന്ന് പരാതി. ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് ബന്ധു പരാതി നല്‍കിയത്.
കരമന സ്വദേശി ജയന്‍ മാധവന്റെ കുടുംബത്തിലെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പരാതി. മരണത്തിന് ശേഷം വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്തെന്നും ആരോപണമുണ്ട്. ജയന്‍ മാധവന്റെ ബന്ധുവാണ് പരാതി നല്‍കിയത്.