തിരുവനന്തപുരം: കൂടത്തായി കൊലപാതക കേസിലെ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്ക് വ്യാപിക്കുന്നു. ജോളിക്ക് രാഷ്ട്രീയ നേതാക്കളുമായുള്ള പണമിടപാട് രേഖകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുന്നത്.
പ്രാദേശിക സി.പി.ഐ.എം നേതാവുമായും ലീഗ് നേതാവുമായും പണമിടപാട് നടത്തിയതിന്റെ രേഖകളാണ് പൊലീസിന് ലഭിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സി.പി.ഐ.എം നേതാവ് ജോളിയില്‍ നിന്നും ഒരുലക്ഷം രൂപയുടെ ചെക്ക് വാങ്ങിയതിന്റെ രേഖകളും ലീഗ് നേതാവ് ജോളിക്കൊപ്പം ബാങ്കിലെത്തുന്നതിന്റെ ദൃശ്യങ്ങളുമാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
വ്യാജ വില്‍പത്രത്തില്‍ സാക്ഷിയായി ഒപ്പിട്ടതും സി.പി.ഐ.എം നേതാവാണ്. സ്വത്ത് മാറ്റാന്‍ സഹായം ചെയ്തത് കോഴിക്കോട് സ്വദേശിനിയായ വനിതാ തഹസില്‍ദാര്‍ ആണ്. ഇതിന് ഇടനിലക്കാരനായി നിന്നത് ലീഗ് നേതാവാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. തഹസില്‍ദാരെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
വ്യാജ വില്‍പത്രമുണ്ടാക്കാന്‍ സഹായിച്ചത് സംബന്ധിച്ചു നടത്തിയ അന്വേഷണത്തില്‍ സഹായിച്ചവര്‍ പ്രദേശവാസികളല്ല എന്നു കണ്ടെത്തിയുരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് രാഷ്ട്രീയ പ്രവര്‍ത്തകരിലേക്ക് എത്തിയത്.
സി.പി.ഐ.എം പ്രാദേശിക നേതാവ് കുന്ദമംഗലം മേഖലയിലെ പ്രവര്‍ത്തകനാണ്. സാക്ഷിയായി ഒപ്പിട്ടതിന്റെ പ്രതിഫലമായാണ് ജോളിയില്‍ നിന്നും ഒരുലക്ഷം രൂപ കൈപ്പറ്റിയത്.
ലീഗ് നേതാവ് ജോളിയുമായി ബാങ്കില്‍ ചെന്നു പണമിടപാടുകളില്‍ സഹായിച്ച ശേഷം തഹസില്‍ദാര്‍ വഴി സ്വത്തുക്കള്‍ ജോളിയുടെ പേരിലാക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ