| Saturday, 5th October 2019, 3:15 pm

കൂടത്തായി കൊലപാതകത്തില്‍ നിര്‍ണായക അറസ്റ്റ്; സയനേഡ് നല്‍കിയത് താനെന്ന് മാത്യുവിന്റെ കുറ്റസമ്മതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ജോളി, സ്വര്‍ണപ്പണിക്കാരനും ബന്ധുവുമായ മാത്യു, ജ്വല്ലറി ജീവനക്കാരന്‍ പ്രജു കുമാര്‍, എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

പ്രജു കുമാറാണ് മാത്യുവിന് സയനേഡ് സംഘടിപ്പിച്ച് നല്‍കിയത്. മാത്യുവും സ്വര്‍ണപ്പണിക്കാരനാണ്. മാത്യു കുറ്റം സമ്മതിച്ചതായാണ് വിവരം. വര്‍ഷങ്ങള്‍ക്ക് മുന്‍ ജോളിക്ക് സയനേഡ് എത്തിച്ച് നല്‍കിയിട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞു. ഇയാളെ നേരത്തെയും ചോദ്യം ചെയ്തിരുന്നെങ്കിലും കുറ്റം സമ്മതിപ്പിച്ചിരുന്നില്ല. ജോളിയുമായി സൗഹൃദമുണ്ടായിരുന്നെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം ജോളിയുടെ ഭര്‍ത്താവ് ഷാജുവിനേയും അച്ഛനേയും ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചിട്ടുണ്ട്.

ജോളിയ്ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ട്. സയനേഡ് സംബന്ധിച്ച കാര്യങ്ങള്‍ നീക്കിയത് മാത്യുവാണ്. അതേസമയം കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞുകൊണ്ടാണോ പ്രജുകുമാര്‍ സയനേഡ് നല്‍കിയത് എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ജോളിയ്ക്കും മാത്യുവിനും കൃത്യമായ പങ്കുണ്ടെന്ന നിലപാടിലാണ് പൊലീസ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഷാജുവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയായിരുന്നു. നിലവില്‍ ഇയാള്‍ക്ക് ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടില്ല. തനിക്ക് ഇതൊന്നും അറിയില്ലെന്നും ഭാര്യയുടെ കാര്യങ്ങള്‍ അന്വേഷിക്കൂവെന്നുമാണ് ഷാജു മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്നും സ്വര്‍ണപ്പണിക്കാരായ മാത്യുവിനേയും പ്രജുകുമാറിനേയും പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more