| Wednesday, 9th October 2019, 10:39 am

ടോം തോമസിന്റെ രണ്ട് സഹോദരങ്ങളുടെ മക്കളുടെ മരണത്തിലും ദുരൂഹത; ഇരുവര്‍ക്കും ജോളിയുമായി അടുത്തബന്ധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൊന്നാമറ്റം കുടുംബത്തിലെ രണ്ട് മരണങ്ങളില്‍ കൂടി ദുരൂഹത. ടോം തോമസിന്റെ രണ്ട് സഹോദരങ്ങളുടെ മക്കളുടെ മരണത്തെ കുറിച്ചാണ് സംശയം ഉയര്‍ന്നത്.

വിന്‍സെന്റ്, സുനീഷ് എന്നിവരാണ് മരിച്ചത്. അഗസ്റ്റിന്റെ മകന്‍ വിന്‍സെന്റ് 2002 ല്‍ തൂങ്ങി മരിക്കുകയായിരുന്നു. ഡൊമിനിക്കിന്റെ മകന്‍ സുനീഷ് 2008 ല്‍ വാഹനാപകടത്തിലും മരിച്ചു. മരിച്ചവര്‍ക്ക് ജോളിയുമായി അടുത്ത സാമ്പത്തിക ബന്ധവും ഇടപാടും ഉണ്ടായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മരിച്ച സുനീഷ് തന്റെ ഡയറിക്കുറിപ്പില്‍ താന്‍ ട്രാപ്പിലാണെന്ന് എഴുതിയിരുന്നു. സുനീഷിന് 10 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെന്നും എന്നാല്‍ ഇത്രയും തുകയുടെ ബാധ്യത എങ്ങനെ വന്നുവെന്ന് തങ്ങള്‍ക്കറിയില്ലെന്നും സുനീഷിന്റെ അമ്മ പറഞ്ഞു. സുനീഷ് ഇലക്ട്രീഷ്യനായിരുന്നു. പലയിടങ്ങളിലും ജോലി ചെയ്തുവരുന്നതിന് ഇടയിലായിരുന്നു മരണം.

ആര്‍ക്ക് എന്ത് ആവശ്യത്തിന് പണം നല്‍കിയെന്ന് അറിയില്ല. ‘ഞാന്‍ ട്രാപ്പില്‍ അകപ്പെട്ടിരിക്കുകയാണ്. എന്നെപ്പോലെ ആര്‍ക്കും ജീവിക്കാനാവില്ല’ എന്ന് സുനീഷ് ഡയറിക്കുറിപ്പില്‍ എഴുതിയിരുന്നു. മരണത്തില്‍ ഇപ്പോള്‍ സംശയമുണ്ട്. സമഗ്ര അന്വേഷണം വേണം. ജോളിയുമായി അവന് അടുത്ത ബന്ധമുണ്ടായിരുന്നു വീട്ടില്‍ വരാറുണ്ടായിരുന്നു. രണ്ടാഴ്ച മുന്‍പ് ജോളി വീട്ടില്‍ വന്നിരുന്നു. വീടിന്റെ പിറക് വശത്തുകൂടിയാണ് വന്നത്. അന്നത്തെ പെരുമാറ്റത്തില്‍ സംശയം തോന്നിയെന്നും സുനീഷിന്റെ അമ്മ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അന്നമ്മയുടെ മരണത്തിന് ശേഷമായിരുന്നു വിന്‍സെന്റിന്റെ മരണം. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. അന്ന് തന്നെ മൃതദേഹം കിടന്ന നിലയില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് അത് ആത്മഹത്യയാണെന്ന രീതിയില്‍ തള്ളുകയായിരുന്നു. മരണത്തില്‍ സംശയം ഉണ്ടോയെന്ന് പൊലീസ് ചോദിച്ചെങ്കിലും സംശയം ഇല്ലെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. ഇവരെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതാണോ എന്ന സംശയമാണ് ബന്ധുക്കള്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്.

അതിനിടെ ജോളി പൊന്നാമറ്റം കുടുംബത്തിലെ കൂടുതല്‍ പേരെ കൊല്ലാന്‍ ശ്രമിച്ചെന്ന് കുടുംബാംഗങ്ങളായ അഞ്ച് പേര്‍ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. ജോളി വീട്ടിലെത്തി പോയ ശേഷം ചിലര്‍ക്ക് ചര്‍ദ്ദി തുടങ്ങി. ഭക്ഷ്യവിഷബാധ എന്നാണ് കരുതിയത്. പരിശോധനയില്‍ കറിയില്‍ വിഷാംശം കണ്ടെത്തിയിരുന്നു. അതിലെല്ലാം ഇപ്പോള്‍ സംശയമുണ്ടെന്നാണ് അഞ്ച് പേര്‍ മൊഴി നല്‍കിയത്.

We use cookies to give you the best possible experience. Learn more