ജോളിയുമായി സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിക്ക് പണമിടപാടുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച്; മനോജിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി
Koodathayi Murder
ജോളിയുമായി സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിക്ക് പണമിടപാടുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച്; മനോജിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th October 2019, 8:48 pm

കൂടത്തായിലെ കൂട്ടക്കൊലപാതകങ്ങളില്‍ അറസ്റ്റിലായ ജോളിയുമായുള്ള ബന്ധം തെളിഞ്ഞതിനെത്തുടര്‍ന്ന് സി.പി.എം കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി കെ. മനോജിനെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് സി.പി.ഐ.എം മനോജിനെ പുറത്താക്കിയത്.

പ്രതി ജോളിയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ മനോജിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ജോളിയും മനോജുമായുള്ള പണമിടപാട് രേഖകള്‍ കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ് ക്രൈംബ്രാഞ്ച് മനോജിന്റെ മൊഴിയെടുത്തിരുന്നു. വിശദമായ ചോദ്യംചെയ്യല്‍ പിന്നീടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ സെക്രട്ടറി പി മോഹനന്‍ പത്രക്കുറിപ്പിലാണ് മനോജിനെ പുറത്താക്കിയ കാര്യം അറിയിച്ചത്.

 നേരത്തെ കൂടത്തായിയില്‍ കൊല്ലപ്പെട്ട ആറുപേരുടെയും മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചതായി റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു. വിശദമായ രാസപരിശോധനാ ഫലം ലഭിക്കാന്‍ വേണ്ടിയാണ് അവശിഷ്ടങ്ങള്‍ അയക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതുവരെ റോയിയുടെ മൃതദേഹത്തില്‍ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തിയതായുള്ള വിവരമേ പൊലീസിന്റെ പക്കലുള്ളൂ. ബാക്കിയുള്ളവരില്‍ നിന്ന് ഇതുവരെ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് നീക്കം.

നേരത്തേ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേസില്‍ അറസ്റ്റിലായ ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ സഹോദരി റെഞ്ചി തോമസ് രംഗത്തെത്തിയിരുന്നു.

കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിനും പങ്കുണ്ടെന്ന റിപ്പോര്‍ട്ട് വന്നതിനുശേഷമാണ് റെഞ്ചിയുടെ പ്രതികരണം.