Koodathayi Murder
കൂടത്തായി കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനത്തിന് ശുപാര്‍ശ; എത്തുന്നത് അഡ്വ.  എന്‍.കെ ഉണ്ണികൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 12, 02:32 am
Thursday, 12th December 2019, 8:02 am

കൊച്ചി: കൂടത്തായി കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനത്തിന് ശുപാര്‍ശ. അഡ്വ.എന്‍.കെ ഉണ്ണികൃഷ്ണനെ പ്രോസിക്യൂട്ടറാക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയത്. ജിഷക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്നു ഉണ്ണികൃഷ്ണന്‍.

കൂടത്തായിയിലെ മരണപരമ്പരയുമായി ബന്ധപ്പെട്ട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ അറസ്റ്റ് ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ മാസം ജോളിയെ അഞ്ചാമതും അറസ്റ്റ് ചെയ്തിരുന്നു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ പിതാവ് ടോം തോമസ് കെല്ലപ്പെട്ട കേസിലാണ് ജോളിയെ അഞ്ചാമതും അറസ്റ്റ് ചെയ്തത്.

2008 ഓഗസ്റ്റ് 26 നാണ് പൊന്നാമറ്റം തറവാട്ടിലെ ടോം തോമസ് മരണപ്പെടുന്നത്. വീടും സ്വത്തും സ്വന്തമാക്കാനായി ടോം തോമസ് ഗുളികയില്‍ സയനൈഡ് ചേര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ