[]കൂടംകുളം: ##കൂടംകുളം ആണവനിലയം പ്രവര്‍ത്തനമാരംഭിച്ചതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ മൂന്ന് ജില്ലകളില്‍ കരിദിനം ആചരിക്കുന്നു. []
കന്യാകുമാരി,തിരുനല്‍ വേലി, തൂത്തുക്കുടി എന്നീ ജില്ലകളിലാണ് കരിദിനം ആചരിക്കുന്നത്.
ഇടിന്തകരയില്‍ ഇന്ന് വൈകീട്ട് മൂന്ന് മണി മുതല്‍ പ്രതീകാത്മ മരണ സമരം നടത്താനും സമര സമിതി തീരുമാനിച്ചു. ഇടിന്തകരയിലേക്കുള്ള വഴികളിലെല്ലാം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആണവനിലയത്തില്‍ ഇന്ധനം നിറക്കുന്നത് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി സുപ്രീം കോടതിയില്‍ ഇന്ന് ഹരജി നല്‍കും.
കൂടംകുളം ആണവനിലയത്തിനെതിരെ സമരം ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം. ആണവനിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയ സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ സമര സമിതി തീരുമാനിച്ചത്.
നിലയത്തിനെതിരെ മരണം വരെ സമരം നടത്തുമെന്ന് സമര സമിതി അറിയിച്ചു.
ശനിയാഴ്ച അര്‍ധരാത്രി മുതലാണ് ആണവനിലയം പ്രവര്‍ത്തിച്ച് തുടങ്ങിയത്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുടെ അകമ്പടിയോടെയാണ് ആണവനിലയം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
റിയാക്ടറിന്റെ ഒന്നാം യൂണിറ്റിലെ അണുവിഘടന പ്രക്രിയയാണ് ആരംഭിച്ചരിക്കുന്നത്. ഇത് വിജയിച്ചാല്‍ 45 ദിവസത്തിനകം വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങും.
ഇന്ത്യയുടെ 21 ാമത് ആണവനിലയമാണ് കൂടംകുളത്തേത്. കഴിഞ്ഞ 691 ദിവസമായി ആണവനിലയത്തിനെതിരെ പ്രദേശവാസികള്‍ സമരം നടത്തുകയാണ്. ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് സര്‍ക്കാര്‍ ആണവനിലയം പ്രവര്‍ത്തിപ്പിക്കുന്നത്.