തിരുവനന്തപുരം: കൂടംകുളം ആണവനിലയം ധൃതി പിടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ കമ്മീഷന്‍ ചെയ്തതെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാതെയുമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതെന്ന് വി.എസ് പറഞ്ഞു. നിലയത്തിനെതിരേ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഒരു പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.[]
ഒരു വികസിത രാഷ്ട്രവും ആണവമാലിന്യം സംസ്‌കരിക്കാനുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയിട്ടില്ല. ആണവ മാലിന്യങ്ങള്‍ എന്തു ചെയ്യുമെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ബ ബ്ബ ബ്ബ പറയുകയായിരുന്നുവെന്നും വി.എസ് ചൂണ്ടിക്കാട്ടി. സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്ക് പോലും ഇതുവരെ തൃപ്തികരമായ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനായില്ല.