| Thursday, 31st October 2013, 6:00 am

കൂടംകുളം ആണവനിലയം പൂര്‍ണമായി പ്രവര്‍ത്തിക്കാന്‍ ഒരു വര്‍ഷമെടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൂടംകുളം: ##കൂടംകുളം ആണവനിലയം പൂര്‍ണമായി പ്രവര്‍ത്തിക്കണമെങ്കില്‍ ഒരു വര്‍ഷമെടുക്കുമെന്ന് റഷ്യന്‍ ഊര്‍ജ വിദഗ്ധര്‍. ആണവനിലയത്തിന്റെ സുരക്ഷാ പരിശോധനയ്ക്കായി എത്തിയ വിദഗധരുടെതാണ് വിശദീകരണം.

നിലയത്തിന് സംഭവിക്കാവുന്ന എല്ലാ  സുരക്ഷാ പ്രശ്‌നങ്ങളും മനസ്സിലാക്കിയതിന് ശേഷം മാത്രമേ ഉത്പാദനം സാധ്യമാകൂ എന്നും സമിതി വിലയിരുത്തി. കമ്മീഷനിങ്  പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ ചിലപ്പോള്‍ ഒരു വര്‍ഷമോ അതില്‍ കൂടുതലോ എടുക്കുമെന്നും സമിതി വ്യക്തമാക്കി.

കഴിഞ്ഞാഴ്ച്ച നിലയത്തിലെ ആദ്യ യൂണിറ്റില്‍ നിന്നും വൈദ്യുതി ഉത്പാദനം നടന്നിരുന്നു. രണ്ട് മണിക്കൂര്‍ നേരത്തേക്കായിരുന്നു പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചത്. 160 മെഗാവാട്ട് വൈദ്യുതിയാണ് ആദ്യ ഘട്ടത്തില്‍ ഉത്പാദിപ്പിച്ചത്.

മൂന്ന് ദിവസത്തിന് ശേഷം വീണ്ടും പ്രവര്‍ത്തനം തുടങ്ങി. 1000 മെഗാവാട്ട് വൈദ്യുതിയാണ് നിലയത്തില്‍ നി്ന്ന് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനിടയില്‍ പരിശോധനയ്ക്കായി വീണ്ടും നിലയം അടച്ചിരുന്നു.

300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷമാണ് അടച്ചത്.

We use cookies to give you the best possible experience. Learn more