| Tuesday, 18th March 2014, 1:20 pm

കൂടംകുളം സമരനേതാവ് ഉദയകുമാര്‍ ആം ആദ്മി ബാനറില്‍ കന്യാകുമാരിയില്‍ മത്സരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]കന്യാകുമാരി: കൂടംകുളം ആണവ വിരുദ്ധ സമരസമിതി നേതാവ് എസ്.പി ഉദയകുമാര്‍ ആം ആദ്മി പാര്‍ട്ടിയുടെ കന്യാകുമാരി സ്ഥാനാര്‍ത്ഥിയായി.

ആം ആദ്മി പാര്‍ട്ടി ഇറക്കിയ ഏഴാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലാണ് ഉദയകുമാറിന്റെ പേരുള്ളത്. 26 സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചതോടെ ആം ആദ്മി 268 സ്ഥാനാര്‍ത്ഥികളെ ഈ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയാണ്.

ഒരു മാസം മുമ്പാണ് ഉദയകുമാര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്നയുടന്‍ തന്നെ ഉദയകുമാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു.

കൂടംകുളം ആണവ നിലയത്തിനെതിരെ നടന്ന സമരങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയ ഉദയകുമാറിനെതിരെ ആണവ വിരുദ്ധ സമരങ്ങളുടെ പേരില്‍ നിരവധി കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സമരമുഖത്തു നിന്നും ഒരു കാരണവശാലും പിന്മാറില്ലെന്ന് ഉദയകുമാര്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.

കന്യാകുമാരി മേഖലയില്‍ ഉദയകുമാറിന് നല്ല തോതിലുള്ള ജന പിന്തുണയുമുണ്ട്.

ഉദയകുമാറിന്റെ സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കാണ്ട് ആം ആദ്മി പാര്‍ട്ടി രൂപീകരണത്തനു മുമ്പ് തന്നെ കെജ്‌രിവാള്‍ രംഗത്തുണ്ടായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more