| Friday, 15th November 2013, 12:10 pm

കൂടംകുളം ആണവനിലയം: വൈദ്യുതി ലഭിക്കാനുള്ള കരാറില്‍ കേരളം ഇന്ന് ഒപ്പിടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മുംബൈ: കൂടംകുളം ആണവനിലയത്തില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നതിനുള്ള കരാറില്‍ കേരളം ഇന്ന് ഒപ്പ് വെക്കും. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ അധികൃതരും കെ.എസ്.ഇ.ബി ചെയര്‍മാന്‍ എം.ശിവശങ്കറുമാണ് കരാറില്‍ ഒപ്പുവെയ്ക്കുക.

2000 മെഗാവാട്ട് വൈദ്യുതിയാണ് കൂടംകുളത്ത് നിന്ന് ഉത്പാദിപ്പിക്കുക. ഇതില്‍ ആദ്യഘട്ടത്തിലെ 1000 മെഗാവാട്ട് ഉത്പാദനം പരീക്ഷണ ഘട്ടത്തില്‍ ആരംഭിച്ചിട്ടുണ്ട്.

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഉത്പാദനത്തില്‍ നിന്ന് 233 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുക.

എന്നാല്‍ വ്യാപാരാടിസ്ഥാനത്തിലുള്ള ഉത്പാദനം ഔപചാരികമായി തുടങ്ങുമ്പോഴാണ് ഇവിടെനിന്നുള്ള വൈദ്യുതി സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകമായി ലഭിക്കുക. ഇതിന്റെ തീയതി നിശ്ചയിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more