ഇന്ത്യയിലെ ആണവ നിലയങ്ങളില്‍ നിന്ന് വെറും 3 ശതമാനത്തില്‍ താഴെ മാത്രം വൈദ്യുതിയെ ലഭിക്കുന്നുള്ളുവെങ്കിലും വൈദ്യുത പ്രതിസന്ധിയുടെ പേരു പറഞ്ഞു ഇന്ത്യ മുഴുവനും ആണവ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിനുള്ള തത്രപ്പാടിലാണു കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ കണക്കനുസരിച്ച് 2040 തോടുകൂടി മുഴുവന്‍ ആണവ പദ്ധതികളും നടപ്പിലായാല്‍ പോലും അപ്പോള്‍ ഇന്ത്യന്‍ ആണവ നിലയങ്ങളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതി ഇന്ത്യയുടെ മുഴുവന്‍ വൈദ്യുതോല്‍പാദനത്തിന്റെ 9 ശതമാനത്തില്‍ താഴെ മാത്രമെ വരു എന്നതാണു വസ്തുത.
കൂടംകുളം ആണവ വിരുദ്ധ ഐക്യദാര്‍ഢ്യ സമിതി, കേരളം
ജനതയുടെ ജനാധിപത്യപരമായ പോരാട്ടത്തെയും ജനങ്ങളുടെ ജീവിക്കുവാനുള്ള അവകാശത്തേയും സ്വാതന്ത്ര്യത്തേയും ചവിട്ടിമെതിച്ചുകൊണ്ട് കൂടംകുളം ഒരു ആണവ പാര്‍ക്ക് ആക്കുന്നതിനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും മുന്നോട്ട് പോവുകയാണ്.
ഇന്ത്യയിലെ ആണവ നിലയങ്ങളില്‍ നിന്ന് വെറും 3 ശതമാനത്തില്‍ താഴെ മാത്രം വൈദ്യുതിയെ ലഭിക്കുന്നുള്ളുവെങ്കിലും വൈദ്യുത പ്രതിസന്ധിയുടെ പേരു പറഞ്ഞു ഇന്ത്യ മുഴുവനും ആണവ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിനുള്ള തത്രപ്പാടിലാണു കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ കണക്കനുസരിച്ച് 2040 തോടുകൂടി മുഴുവന്‍ ആണവ പദ്ധതികളും നടപ്പിലായാല്‍ പോലും അപ്പോള്‍ ഇന്ത്യന്‍ ആണവ നിലയങ്ങളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതി ഇന്ത്യയുടെ മുഴുവന്‍ വൈദ്യുതോല്‍പാദനത്തിന്റെ 9 ശതമാനത്തില്‍ താഴെ മാത്രമെ വരു എന്നതാണു വസ്തുത.
(അത് ഒരിക്കലും ഉണ്ടാവില്ലെന്ന് ഇന്ത്യയിലെ ആണവ നിലയങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. നിലയങ്ങളുടെ നിര്‍മ്മാണ കാലതാമസം, ലോകത്ത് ആണവ അപകടങ്ങള്‍ മൂലം ഉണ്ടായ പ്രതികൂല രാഷ്ട്രീയ സാഹചര്യം, മറ്റ് പ്രതിസന്ധികള്‍ എന്നിവ മൂലം കഴിഞ്ഞ 46 വര്‍ഷത്തിനുള്ളില്‍ 2.9% വൈദ്യുതിയെ ഇന്ത്യയ്ക്ക് ഉല്‍പാദിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുള്ളു, അതും ആണവ നിലയങ്ങള്‍ ഒരു സാധ്യതയായി ലോകം കണ്ടിരുന്ന സമയത്ത്. ഇപ്പോള്‍ വികസിത രാജ്യങ്ങള്‍ എല്ലാം തന്നെ ആണവ നിലയങ്ങള്‍ നിര്‍ത്തുന്നതിനുള്ള നടപടി ക്രമങ്ങളിലാണു.)
കൂടംകുളത്തെ നിലവിലെ ഒന്നും രണ്ടും യൂണിറ്റുകള്‍ ഇതുവരെ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ആണവോര്‍ജ്ജ വകുപ്പിനു കഴിഞ്ഞില്ല. കഴിഞ്ഞ 18 മാസത്തിനുള്ളില്‍ 24 തവണയാണു നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. 2014 മെയില്‍ വലിയ പൊട്ടിത്തെറി നിലയത്തില്‍ ഉണ്ടാകുകയും 6 ജീവനക്കാരെ ഗുരുതരമായ പൊള്ളലോടെ ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
35 ശതമാനത്തിനു മുകളില്‍ വൈദ്യുത പ്രസരണ നഷ്ടം നേരിടുന്ന രാജ്യം വെറും 9 ശതമാനം വൈദ്യുതിക്കായി അതിന്റെ ജനങ്ങളുടെ ജീവനും ആവാസവ്യവസ്ഥയും വെച്ച് കളിക്കുന്നതിനു പിന്നിലെ രഹസ്യം ലക്ഷക്കണക്കിനു കോടികള്‍ ചിലവിടുന്ന വ്യാപാരത്തിലെ കണക്കറ്റ അഴിമതിയും രാജ്യാന്തര ആയുധ വ്യാപാരവും പിന്നെ ആണവ ആയുധ നിര്‍മ്മാണവും ആണ്. രാജ്യ സുരക്ഷ നിയമത്തിന്റെ പരിധിയില്‍ വരുന്നതു കൊണ്ട് ആര്‍ക്കും തന്നെ ഇതിന്റെ കണക്ക് ലഭ്യമല്ല. വിവരാവകാശ നിയമത്തിന് പുറത്തുമാണ് ആണവ വ്യാപാരങ്ങള്‍.
കൂടംകുളത്തെ നിലവിലെ ഒന്നും രണ്ടും യൂണിറ്റുകള്‍ ഇതുവരെ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ആണവോര്‍ജ്ജ വകുപ്പിനു കഴിഞ്ഞില്ല. കഴിഞ്ഞ 18 മാസത്തിനുള്ളില്‍ 24 തവണയാണു നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. 2014 മെയില്‍ വലിയ പൊട്ടിത്തെറി നിലയത്തില്‍ ഉണ്ടാകുകയും 6 ജീവനക്കാരെ ഗുരുതരമായ പൊള്ളലോടെ ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
സാങ്കേതിക തകരാറു പരിഹരിക്കാന്‍ ഇപ്പോഴും ആണവ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. നിലവാരം കുറഞ്ഞതും വിലകുറഞ്ഞതുമായ ഉപകരണങ്ങളും സാമഗ്രികളും കൊണ്ടാണു കൂടംകുളം നിലയം നിര്‍മ്മിക്കുന്നതെന്ന് നിര്‍മ്മാണ വേളയില്‍ തന്നെ ആണവ ശാസ്ത്രജ്ഞരും പരിസ്ഥിതി ശാസ്ത്രജ്ഞരും സമര പ്രവര്‍ത്തകരും തെളിവു സഹിതം പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ അവഗണിക്കുകയാണു അധികാരികള്‍ ചെയ്തത്.
അടുത്ത പേജില്‍ തുടരുന്നു
കൂടംകുളം ആണവ നിലയം ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയം ബലപ്പെടുന്നുണ്ട്. ഒന്നാമതായി നിലയത്തിലേക്ക് വന്‍ തോതില്‍ ഹൈ സ്പീഡ് ഡീസല്‍ വാങ്ങിക്കുന്നുണ്ട്. ഇതുവരെ 40 കോടിയോളം രൂപയുടെ ഡീസല്‍ വാങ്ങിക്കഴിഞ്ഞു. ഇത്രയധികം ഡീസല്‍ ഒരു ആണവ നിലയത്തിലേക്ക് എന്തിനെന്ന ചോദ്യത്തിന് അധികാരികള്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.

രണ്ടാമതായി 1000 മെഗാവാട്ടിന്റെ ഒരു യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ച് വൈദ്യുത ഉല്‍പാദനം തുടങ്ങുമ്പോള്‍ അതില്‍ 133 മെഗാവാട്ട് കേരളത്തിനു നല്‍കണമെന്നതാണു വ്യവസ്ഥ. ഇത്തരത്തിലുള്ള 2 യൂണിറ്റാണു കൂടംകുളത്ത് കമ്മീഷന്‍ ചെയ്തിട്ടുള്ളത്. കരാര്‍ അനുസരിച്ച് 266 മെഗാവാട്ട് കേരളത്തിനു അവകാശപ്പെട്ടതാണ്. എന്നാല്‍ ഇതുവരെ കേരളത്തിന് ഒരു യൂണിറ്റ് കറന്റ് പോലും ലഭിച്ചിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം.
കൂടംകുളം ആണവ നിലയം ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയായ കടല്‍ വിഷലിപ്തമാക്കുമെന്നും ജനിതക വൈകല്യ രോഗങ്ങള്‍ക്കും ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്കും കാരണമാകുമെന്നും അനുഭവത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും സംശയഭേദമന്യേ പറയാന്‍ കഴിയും.
ഒരു ആണവ അപകടം ഉണ്ടായാല്‍ ആദ്യം ഒഴിപ്പിക്കേണ്ടി വരുന്ന സ്ഥലങ്ങളായിരിക്കും വെറും 90 കിലോമീറ്റര്‍ കൂടംകുളത്ത് നിന്ന് ആകാശദൂരം മാത്രമുള്ള തിരുവനന്തപുരവും കൊല്ലവും ഉള്‍പ്പെടുന്ന തെക്കന്‍ കേരളം. ഈ പശ്ചാത്തലത്തില്‍ ആണ് ആണവ വിരുദ്ധ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ ആണവ വിരുദ്ധ കണ്‍വെന്‍ഷന്‍ ജൂണ്‍ 13 ശനിയാഴ്ച രാവിലെ 10 മുതല്‍ നെയ്യാറ്റിന്‍കര മൂന്നുകല്ലിന്മൂട് ജി.ആര്‍ പബ്ലിക് സ്‌കൂളില്‍ വെച്ച് നടത്തുന്നത്.

സഖാവ് വി.എസ്. അച്ച്യുതാനന്ദന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കൂടംകുളം സമര നായകന്‍ എസ്. പി. ഉദയകുമാര്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കും. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരും ആണവ വിരുദ്ധ പ്രവര്‍ത്തകരും ജനകീയ കണ്‍വെന്‍ഷനില്‍ പങ്കാളികള്‍ ആകും.
കോര്‍പറേറ്റുകള്‍ കയ്യടക്കിയ ജനാധിപത്യത്തെ തിരിച്ചുപിടിച്ച് ജനാധികാരം സ്ഥാപിക്കുന്നതിനും ജനാധിപത്യത്തെ വികസിപ്പിക്കുന്നതിനും ജനകീയ പോരാട്ടത്തെ വിജയിപ്പിക്കുന്നതിനും താങ്കളും ഈ ആണവ വിരുദ്ധ കണ്‍വെന്‍ഷനില്‍ പങ്കാളിയാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.