| Thursday, 24th October 2019, 8:34 am

കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി 440 വോട്ടുകള്‍ക്ക് മുന്നില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോന്നി: കോന്നിയില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിതുടങ്ങിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജ്  മുന്നില്‍. 440 വോട്ടുകള്‍ക്കാണ് മോഹന്‍രാജ് മുന്നില്‍ നില്‍ക്കുന്നത്.

കോന്നിയില്‍ മൂന്നു സ്ഥാനാര്‍ഥികളും വലിയ വിജയ പ്രതീക്ഷയിലാണ്.

കെ.യു ജനീഷ് കുമാറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.

കോന്നിയില്‍ 32 പോസ്റ്റല്‍ വോട്ടും 104 സര്‍വീസ് വോട്ടുകളുമാണ് ഉള്ളത്.

മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മണ്ഡലമായ കോന്നിയില്‍ ഇത്തവണ യു.ഡി.എഫിന് പി. മോഹന്‍രാജാണു സ്ഥാനാര്‍ഥി. തന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ അടൂര്‍ പ്രകാശ് നേരത്തേ തന്നെ അതൃപ്തി അറിയിച്ചിരുന്നു.

ബി.ജെ.പി നേരത്തെ വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തിയ മണ്ഡലമാണ് കോന്നി. കെ.സുരേന്ദ്രന്‍ ആണ് ബിജെപി സ്ഥാനാര്‍ഥി.

We use cookies to give you the best possible experience. Learn more