പത്തനംതിട്ട: കോന്നി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി വിവാഹിതയായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായ വര്‍ഗീസ് ബേബിയാണ് രേഷ്മയുടെ ഭര്‍ത്താവ്. വ്യാഴാഴ്ച്ച രാവിലെ 11.30 ന് പൂവന്‍പാറ ശാലേം മര്‍ത്തോമാ ചര്‍ച്ചില്‍ വെച്ചായിരുന്നു വിവാഹം.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാണ് രേഷ്മ മറിയം റോയി. അരുവാപ്പുലം പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ നിന്നാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി രേഷ്മ മത്സരിച്ച് വിജയിച്ചത്.
കോന്നി വി.എന്‍എസ് കോളേജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍പഠനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് രേഷ്മ സ്ഥാനാര്‍ത്ഥിയായത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു രേഷ്മയ്ക്ക് 21 വയസ് പൂര്‍ത്തിയായത്. തുടര്‍ച്ചയായ മൂന്ന് തവണ കോണ്‍ഗ്രസിനൊപ്പം നിന്ന പഞ്ചായത്താണ് രേഷ്മ പിടിച്ചെടുത്തത്.
നിലവില്‍ സി.പി.ഐ.എം അരുവാപ്പുലം ലോക്കല്‍ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ.ഐ ജില്ലാ കമ്മിറ്റി അംഗം, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയാണ് രേഷ്മ. ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി.മാത്യുവിന്റെയും മിനി റോയിയുടെയും മകളാണ് രേഷ്മ.
സി.പി.ഐ.എം കോന്നി ഏരിയാ കമ്മിറ്റിയംഗമാണ് വര്‍ഗീസ് ബേബി. അരുവാപ്പുലം പാര്‍ലി വടക്കേതില്‍ പി.എം.ബേബിയുടെയും സാറാമ്മ ബേബിയുടെയും മകനാണ് വര്‍ഗീസ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Konni Aruvapulam Panchayat President Reshma Mariam Roy got married