കൊണ്ടോട്ടിയില്‍ ലീഡ് തിരിച്ചുപിടിച്ച് യു.ഡി.എഫ്
Kerala Election 2021
കൊണ്ടോട്ടിയില്‍ ലീഡ് തിരിച്ചുപിടിച്ച് യു.ഡി.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd May 2021, 10:58 am

മലപ്പുറം: കൊണ്ടോട്ടി നിയോജകമണ്ഡലത്തില്‍ ലീഡ് തിരിച്ചുപിടിച്ച് യു.ഡി.എഫ്. നേരത്തെ ഇടത് സ്വതന്ത്രനായ സുലൈമാന്‍ ഹാജി മണ്ഡലത്തില്‍ ആദ്യഘട്ടത്തില്‍ 1900 വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു.

മുസ്‌ലീം ലീഗ് തുടര്‍ച്ചയായി വിജയിച്ചുവരുന്ന മണ്ഡലമാണ് കൊണ്ടോട്ടി. സിറ്റിംഗ് എം.എല്‍.എയായ ടി.വി ഇബ്രാഹിമാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

മുസ്‌ലീം ലീഗ് തുടര്‍ച്ചയായി വിജയിച്ചുവരുന്ന മണ്ഡലമാണ് കൊണ്ടോട്ടി. സിറ്റിംഗ് എം.എല്‍.എയായ ടി.വി ഇബ്രാഹിമാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

അതേസമയം മലപ്പുറം ജില്ലയില്‍ നാലിടത്ത് മാത്രമാണ് എല്‍.ഡി.എഫിന് ലീഡുള്ളത്.

ആദ്യറൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എല്‍.ഡി.എഫ് ബഹുദൂരം മുന്നിലാണ്. 89 സീറ്റുകളിലാണ് എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നത്. യു.ഡി.എഫ് 49 സീറ്റുകളിലും എന്‍.ഡി.എ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

തൃശ്ശൂരില്‍ എല്ലാ മണ്ഡലത്തിലും ആലപ്പുഴയില്‍ ഹരിപ്പാട് ഒഴികെയുള്ള മണ്ഡലങ്ങളിലും എല്‍.ഡി.എഫാണ് മുന്നിട്ടുനില്‍ക്കുന്നത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും എല്‍.ഡി.എഫിന് വ്യക്തമായ ആധിപത്യമുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kondotty LDF Sulaiman Haji Kerala Assembly Election Results 2021