കൊണ്ടോട്ടി ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാകുന്നുവെന്ന് മുഖ്യമന്ത്രി; സമീപ പഞ്ചായത്തുകളിലേക്ക് രോഗം വ്യാപിക്കുന്നു
COVID-19
കൊണ്ടോട്ടി ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാകുന്നുവെന്ന് മുഖ്യമന്ത്രി; സമീപ പഞ്ചായത്തുകളിലേക്ക് രോഗം വ്യാപിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th July 2020, 6:26 pm

മലപ്പുറം: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊണ്ടോട്ടിയിലെ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് 86 പേര്‍ക്കാണ് മലപ്പുറത്ത് രോഗം ബാധിച്ചത്. രോഗവ്യാപനത്തില്‍ കൊണ്ടോട്ടി ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമീപ പഞ്ചായത്തുകളായ കുഴിമണ്ണ, പുളിക്കല്‍, ചെറുകാവ്, പള്ളിക്കല്‍, വാഴയൂര്‍ എന്നിവിടങ്ങളിലേക്കും രോഗം വ്യാപിക്കുന്നത് കൂടുതല്‍ ആശങ്കയുണര്‍ത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 745 പേര്‍ക്ക് രോഗം ഭേദമായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം.

വിദേശത്ത് നിന്ന് വന്ന 75 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 91 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

19727 പേര്‍ക്ക് ഇതുവരെ സംസ്ഥാനത്ത് രോഗം ബാധിച്ചു.

തിരുവനന്തപുരം 161, കൊല്ലം 22, പത്തനംതിട്ട 17, ആലപ്പുഴ 30, കോട്ടയം 59, എറണാകുളം 15, ഇടുക്കി 70, തൃശൂര്‍ 40, പാലക്കാട് 41, മലപ്പുറം 86, കോഴിക്കോട് 68, കണ്ണൂര്‍ 38, കാസര്‍കോട് 38 വയനാട് 17 എന്നിങ്ങനെയാണ് പോസറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ