| Monday, 2nd March 2020, 9:19 am

സ്വഭാവദൂഷ്യമെന്ന് വെളിച്ചപ്പാടിന്റെ 'കല്‍പന'; വീട്ടമ്മ ആത്മഹത്യ ചെയ്തു, വെളിച്ചപ്പാടിനെതിരെ പരാതിയുമായി കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: മണലൂരില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിച്ചപ്പാടിനെതിരെ പരാതിയുമായി ബന്ധുക്കള്‍. വെളിച്ചപ്പാടി് ‘കല്‍പന’ പുറപ്പെടുവിച്ചതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്ന് സഹോദരന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ടു കുട്ടികളുള്ള സ്ത്രീ ബുധനാഴ്ചയാണ് ജീവനൊടുക്കിയത്. ക്ഷേത്രച്ചടങ്ങിനിടെ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് വെളിച്ചപ്പാട് കല്‍പന പുറപ്പെടുവിച്ചെന്നും ഇതു മാനഹാനി ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.

യുവതി ദേവിക്കു മുന്‍പില്‍ മാപ്പു പറയണമെന്നായിരുന്നു ഇരുന്നൂറോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ വെളിച്ചപ്പാടിിന്റെ കല്‍പന. ഇതേ നാട്ടുകാരനായ യുവാവാണു വെളിച്ചപ്പാടായത്. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ സ്വാധീനത്താലാണു വെളിച്ചപ്പാട് ഇങ്ങനെ പറഞ്ഞതെന്നും അയാള്‍ക്കെതിരെയും നടപടി വേണമെന്നും പരാതിയിലുണ്ട്. നാട്ടുകാരില്‍ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തകര്‍ ഇന്നലെ യുവതിയുടെ വീട് സന്ദര്‍ശിക്കുകയും വെളിച്ചപ്പാട് ആയ ആള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more