|

കൊവിഡ് ബാധിച്ച് തമിഴ് സംവിധായകന്‍ തമിര അന്തരിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: തമിഴ് സിനിമാ സംവിധായകന്‍ തമിര കൊവിഡ് ബാധിച്ച് അന്തരിച്ചു. തമിഴിലെ മുതിര്‍ന്ന സംവിധായകരായ കെ ബാലചന്ദര്‍, ഭാരതിരാജ എന്നിവരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു തമിര. ‘ ആണ്‍ ദേവതെയ്, റെട്ടൈ സുഴി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇദ്ദേഹത്തിന് കൊവിഡ് പിടിപെട്ടത്. തുടര്‍ന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ തമിര മരുന്നുകളോട് പ്രതികരിക്കുന്നില്ലായിരുന്നു. ഇന്നലെയോടെ ആരോഗ്യനില വഷളാവുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം.

നേരത്തെ തമിഴ് നടന്‍ ഫ്‌ലോറന്റ് സി പെരേരിയും കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. കൊവിഡ് മൂലം തമിഴ് സിനിമയില്‍ നിന്നും വരുന്ന രണ്ടാമത്തെ വിയോഗ വാര്‍ത്തയാണ് തമിരയുടേത്. തന്റെ മൂന്നാമത്തെ സിനിമയ്ക്കായുള്ള ചര്‍ച്ചകളിലായിരുന്നു തമിര.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Video Stories