| Monday, 23rd October 2017, 7:24 am

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടിയ കുട്ടി മരിച്ചു; അധ്യാപികമാര്‍ മാനസികമായി പീഡിപ്പിച്ചെന്ന് പിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊല്ലത്ത് ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ മൂന്നാംനിലയില്‍നിന്ന് ചാടിയ പത്താംക്ലാസുകാരി മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. വെള്ളിയാഴ്ചയാണ് ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടിയിരുന്നത്.


Also Read: ‘ജി.എസ്.ടിയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിവേണ്ടി വരും’; ഒരു വര്‍ഷം കൊണ്ടേ ജി.എസ്.ടി സാധാരണ നിലയിലെത്തൂവെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി


വീഴ്ചയില്‍ തലയ്ക്കും നട്ടെലിനും പരിക്കേറ്റ ഗൗരിയ്ക്ക് ബോധം തിരിച്ചുകിട്ടിയിരുന്നില്ല. കുട്ടിയുടെ പിതാവ് പ്രസന്നന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് അധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്. സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാരുടെ പേരിലാണ് നടപടിയെടുത്തിരിക്കുന്നത്.

രണ്ട് അധ്യാപികമാരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് മൊഴി നല്‍കിയിരിക്കുന്നത്. ഇതേസ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന ഇളയ സഹോദരിയെ ക്ലാസില്‍ സംസാരിച്ചതിനു ക്രെസന്റ് എന്ന അധ്യാപിക ആണ്‍കുട്ടികള്‍ക്കിടയില്‍ ഇരുത്തിയിരുന്നു. ഇത് വീട്ടില്‍ അറിയിച്ചതിനെത്തുടര്‍ന്ന് വീട്ടുകാര്‍ സ്‌കൂളിലെത്തുകയും പ്രശ്നം സംസാരിക്കുകയും ചെയ്തിരുന്നു.


Dont Miss: ‘വെല്‍ഡണ്‍ മെരസല്‍’; വിജയ് ചിത്രം മെരസലിനു പിന്തുണയുമായി രജനീകാന്ത്


എന്നാല്‍ വീണ്ടും സമാനമായ സംഭവം ഉണ്ടായപ്പോള്‍ കുട്ടികള്‍ ഇത് ചോദ്യം ചെയ്തത് സംബന്ധിച്ച് ചോദിക്കാന്‍ അധ്യാപികമാര്‍ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചിരുന്നു. അധ്യാപികമാര്‍ ചോദ്യംചെയ്തതിലുള്ള മനോവിഷമത്തിലാണ് കുട്ടി താഴേക്ക് ചാടിയതെന്നാണ് പിതാവ് പൊലീസിന് മൊഴി നല്‍കിയത്.

We use cookies to give you the best possible experience. Learn more