തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയിറക്കിയ നടന്‍ കൊല്ലം തുളസി വനിതാ കമ്മീഷന് മാപ്പെഴുതി നല്‍കി. ശബരിമലയില്‍ പ്രവേശിക്കാന്‍ വരുന്ന യുവതിയുടെ കാലില്‍ പിടിച്ച് വലിച്ചുകീറണമെന്ന് അഭിപ്രായപ്പെട്ടതിനാണ് കൊല്ലം തുളസി വനിതാ കമ്മീഷനംഗം ഷാഹിദാ കമാലിന് മുമ്പാകെ മാപ്പഴുതി നല്‍കിയത്.
കൊല്ലം തുളസിയുടെ പ്രസ്താവനയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. തുടര്‍ന്നാണ് അദ്ദേഹം വനിതാ കമീഷനെ സമീപിച്ച് മാപ്പെഴുതി നല്‍കിയത്. വായ് പിഴ തനിക്ക് പറ്റി. പ്രസ്താവനയില്‍ ഖേദിക്കുന്നതായി കൊല്ലം തുളസി പറഞ്ഞു. മാപ്പപേക്ഷ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് വനിതാ കമീഷന്‍ അംഗം ഷാഹിദാ കമാല്‍ വ്യക്തമാക്കി.
ശബരിമല പ്രവേശനത്തിന് വരുന്ന യുവതിയുടെ കാലില്‍ പിടിച്ച് വലിച്ചുകീറി ഒരുഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറ്റൊരുഭാഗം വിധിപറഞ്ഞ സുപ്രീംകോടതി ജഡ്ജിക്കും അയച്ചുകൊടുക്കണമെന്നായിരുന്നു തുളസിയുടെ പ്രസ്താവന.
ഉത്തരവിറക്കിയ ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു.
“ഉത്തരവിറക്കിയ ജഡ്ജിമാര്‍ ശുംഭന്മാരാണ്. അയ്യപ്പനാമജപം ഇവിടെകൊണ്ട് അവസാനിപ്പിക്കരുത്. വേണ്ടിവന്നാല്‍ സുപ്രീംകോടതി വരെ നാമജപയാത്ര നടത്തണം. ശബരിമലയില്‍ യുവതിപ്രവേശനം ഒരു നിലക്കും അനുവദിക്കരുത്?” -അദ്ദേഹം പറഞ്ഞിരുന്നു.
പരാമര്‍ശത്തിനെതിരെ ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയില്‍ ചവറ പൊലീസ് കേസെടുത്തിരുന്നു. താന്‍ ഭക്തിമൂത്ത് പറഞ്ഞുപോയതാണെന്ന് തുളസി നേരത്തെ പറഞ്ഞിരുന്നു.